ETV Bharat / bharat

ഡല്‍ഹി കലാപം; ഗുല്‍ഫിഷ ഫാത്തിമയ്‌ക്ക് ജാമ്യം - Court grants bail to student activist Gulfisha Fatima

30,000 രൂപയും ആള്‍ ജാമ്യത്തിലുമാണ് ഗുല്‍ഫിഷ ഫാത്തിമയ്‌ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്.

New Delhi  Delhi riots  Activist Gulfisha Fatima  ഡല്‍ഹി കലാപം  ഗുല്‍ഫിഷ ഫാത്തിമയ്‌ക്ക് ജാമ്യം  ഗുല്‍ഫിഷ ഫാത്തിമ  ജെഎന്‍യു  Court grants bail to student activist Gulfisha Fatima  JNU
ഡല്‍ഹി കലാപം; ഗുല്‍ഫിഷ ഫാത്തിമയ്‌ക്ക് ജാമ്യം
author img

By

Published : Nov 21, 2020, 8:17 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗുല്‍ഫിഷ ഫാത്തിമയ്‌ക്ക് ജാമ്യം അനുവദിച്ചു. ഡല്‍ഹി കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി അമിതാബ് റാവത്താണ് വിദ്യാര്‍ഥി ആക്‌ടിവിസ്റ്റായ ഗുല്‍ഫിഷ ഫാത്തിമയ്‌ക്ക് ജാമ്യം അനുവദിച്ചത്. 30,000 രൂപയും ആള്‍ ജാമ്യത്തിലുമാണ് ഗുല്‍ഫിഷ ഫാത്തിമയ്‌ക്ക് ജാമ്യം നല്‍കിയത്. ജാഫറാബാദില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലാണ് ഗുല്‍ഫിഷ ഫാത്തിമയെ അറസ്റ്റ് ചെയ്‌തത്.

ജെഎന്‍യു വിദ്യാര്‍ഥികളായ ദേവാംഗന കലിത, നതാഷ നര്‍വാള്‍ എന്നിവര്‍ക്കും കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പൗരത്വ നിയമ പ്രക്ഷോഭത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സാമുദായിക കലാപത്തില്‍ 53 പേര്‍ മരിക്കുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.