ന്യൂഡൽഹി: ഡൽഹിയിൽ 494 പേർക്ക് കൂടി കൊവിഡ് സ്ഥരീകരിച്ചു. ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന വർദ്ധനവാണിത്. 14 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമായി തുടരുന്നു. കഴിഞ്ഞ 11 ദിവസമായി പോസിറ്റീവ് നിരക്ക് ഒരു ശതമാനത്തിൽ താഴെയാണെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ട്വീറ്റ് ചെയ്തു.
ഡിസംബർ 21 മുതൽ 23 വരെ ദിവസേനയുള്ള കേസുകളുടെ എണ്ണം 1000ത്തിന് താഴെയായിരുന്നു. ഡിസംബർ 21 ന് 803 കേസുകളാണ് റിപ്പോർട്ട് ചെയ്തു; ഡിസംബർ 22 ന് 939 ഉം ഡിസംബർ 23 ന് 871 ഉം. ഡിസംബർ 24 ന് 1,063 കേസുകൾ രേഖപ്പെടുത്തി, ഡിസംബർ 25 ന് 758 ഉം ഡിസംബർ 26 ന് 655 ഉം ആയി കുറഞ്ഞു. ഡിസംബർ 27 ന് 757 കേസുകൾ രേഖപ്പെടുത്തി. ഡിസംബർ 28ന് ദിവസേനയുള്ള കേസുകളുടെ എണ്ണം 564 ആണ്.ഡിസംബർ 29, 30 തീയതികളിൽ നഗരത്തിൽ യഥാക്രമം 703, 677 കേസുകൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 31 ന് 574 കേസുകളും 2021 ആദ്യ ദിവസം 585 കേസുകളും രേഖപ്പെടുത്തി.
ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം, കഴിഞ്ഞ ദിവസം നടത്തിയ 67,364 ടെസ്റ്റുകളിൽ 494 കേസുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ 39,591 ആർടി-പിസിആർ ടെസ്റ്റുകളും 27,773 ദ്രുത ആന്‍റിജൻ ടെസ്റ്റുകളും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം സജീവമായ രോഗികളുടെ എണ്ണം 5,358 ൽ നിന്ന് 5,342 ആയി കുറഞ്ഞു. ശനിയാഴ്ചത്തെ കണക്കുകൾ പ്രകാരം നഗരത്തിൽ അണുബാധകരുടെ എണ്ണം 6.26 ലക്ഷത്തിലധികമായി ഉയർന്നു. മരണസംഖ്യ 10,561 ആയി.