ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പുതിയ 66 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതേവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14,35844 ആയി. 51,670 ആർടിപിസിആർ ടെസ്റ്റുകളും 24,638 ആന്‍റിജൻ ടെസ്റ്റുകളുമാണ് നടത്തിയത്.
52 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗ മുക്തി നേടിയവുടെ എണ്ണം 14,10,216 ആയി ഉയര്‍ന്നു. 587 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
also read: 'ഇതിനെക്കാൾ മികച്ചൊരു തുടക്കം ലഭിക്കാനില്ല', ചാനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ ഒറ്റ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്. നേരത്തെ ജൂലൈ 18നും ഡല്‍ഹിയില്‍ കൊവിഡ് മരണങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ 25,041 പേര്‍ക്കാണ് കൊവിഡ് മൂലം സംസ്ഥാനത്ത് ജീവന്‍ നഷ്ടമായിട്ടുള്ളത്.