ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിൽ കുറവ്. ഒക്ടോബർ 15 വരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 25 ശതമാനം കുറവാണ് റിപ്പോർട്ട് ചെയ്തത്. ലൈംഗിക പീഡനക്കേസുകളിൽ 30 ശതമാനം കുറവുണ്ടായി.
തട്ടിക്കൊണ്ടുപോകൽ, സ്ത്രീധനം, കൊലപാതക കേസുകളിലും കുറവുണ്ടായി. ആദ്യമായി സ്ത്രീധന പീഡന കേസുകളിൽ 40 ശതമാനം കുറവുണ്ടായി. കൊവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്നാണ് സ്രീകൾക്കെതിരായ അതിക്രമങ്ങളിൽ കുറവുണ്ടായതെന്ന് എ.സി.പി വേഡ് ഭൂഷൺ പറഞ്ഞു.
സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ
* ഡൽഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിതാ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
* സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹിമാത് പ്ലസ് ആപ്പ് സൃഷ്ടിച്ചു.
* സ്ത്രീകൾക്കായുള്ള ക്ലോക്ക് ഹെൽപ്പ്‌ലൈൻ നമ്പർ 1090 ആണ്.
* സ്ത്രീകൾക്കെതിരായ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും.
* സ്വയം പ്രതിരോധത്തിനായി സ്ത്രീകൾക്ക് പരിശീലനം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു, അതിൽ ഡൽഹി പൊലീസ് പരമാവധി സ്ത്രീകൾക്ക് പരിശീലനം നൽകുകയും ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
* ഡൽഹി പൊലീസിൽ വനിത ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചു.
* സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ബോധവാന്മാരാക്കുന്നതിനായി പൊലീസ് നിരവധി കാമ്പയ്‌നുകൾ നടത്തുന്നു.