ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ ഡൽഹി പൊലീസിന്‍റെ അനുമതി ലഭിച്ചതായി കര്‍ഷക സംഘടനകള്‍. റാലി ഡല്‍ഹിക്ക് അകത്ത് പ്രവേശിക്കുമെന്ന് സമര നേതാക്കളിലൊരാളായ യോഗേന്ദ്ര യാദവ് അറിയിച്ചു. റാലി സമാധാനപരമായിരിക്കുമെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും നേതാക്കൾ അറിയിച്ചു. റാലിയിൽ പങ്കെടുക്കുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. റൂട്ട് മാപ്പ് തീരുമാനിക്കാന്‍ കര്‍ഷകരും പൊലീസുമായി ചര്‍ച്ച തുടരും. ഘാസിപുര്‍, സിംഘു, ടിക്രി അതിര്‍ത്തികളില്‍നിന്നാകും ട്രാക്ടര്‍ പരേഡുകള്‍ ആരംഭിക്കുകെയന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.
അതേസമയം, ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കുമെന്ന് മറ്റൊരു കാര്‍ഷിക സംഘടനാ നേതാവ് ഗുര്‍നാം സിങ് ചദുനി പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ജനുവരി 26-ന് നീക്കം ചെയ്യപ്പെടുമെന്നും ഡല്‍ഹിയില്‍ പ്രവേശിച്ചതിനു ശേഷം കര്‍ഷകര്‍ ട്രാക്ടര്‍ റാലികള്‍ നടത്തുമെന്ന് കാര്‍ഷിക സംഘടനാ നേതാവായ ദര്‍ശന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.