ന്യൂഡൽഹി : കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയെയും യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.വിജയ് ചൗക്കില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 10 ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ALSO READ: പാർലമെന്‍റിലേക്ക് ട്രാക്‌ടർ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി
ഇവരെ മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്രാക്‌ടർ ഓടിച്ചാണ് പാര്‍ലമെന്‍റില്‍ എത്തിയത്.
പാർതപ് സിങ് ബജ്‌വ, ദീപേന്ദർ ഹൂഡ, ഗുർജീത് ഓജ്‌ല, രവ്‌നീത് ബിട്ടു എന്നീ എം.പിമാരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. നിയമങ്ങള്‍ക്കെതിരെയുള്ള വാചകങ്ങള്‍ എഴുതിയ പ്ലക്കാർഡുകള്‍ ഉയർത്തിപ്പിടിച്ചായിരുന്നു യാത്ര.