ETV Bharat / bharat

സെക്‌സ് റാക്കറ്റിനെ തകര്‍ത്ത് ഡല്‍ഹി പൊലീസ്; 7 ഉസ്‌ബെക്കിസ്ഥാന്‍ യുവതികളെ രക്ഷപ്പെടുത്തി; 4 പേര്‍ അറസ്റ്റില്‍ - Delhi news

ഡല്‍ഹിയിലെ മഹിപാല്‍പൂര്‍ പ്രദേശത്തെ ഒരു ഹോട്ടലില്‍ നടന്ന റെയ്‌ഡിലാണ് നിരവധി വിദേശ വനിതകളെ വലയില്‍ കുടുക്കിയ സെക്‌സ് റാക്കറ്റിലെ അംഗങ്ങള്‍ അറസ്റ്റിലായത്

Delhi Police bust sex racket in hotel  സെക്‌സ് റാക്കറ്റിനെ തകര്‍ത്ത് ഡല്‍ഹി പൊലീസ്  ഡല്‍ഹിയിലെ മഹിപാല്‍പൂര്‍  വസന്ത് കുഞ്ച് പൊലീസ്  ഡല്‍ഹി പൊലീസ് സെക്‌സ് റാക്കറ്റ് റേയിഡ്  crime news  ക്രൈം വാര്‍ത്തകള്‍  sex racket members arrested  Delhi news  ഡെല്‍ഹി ന്യൂസ്
sex racket
author img

By

Published : Mar 6, 2023, 4:28 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നടന്ന റെയ്‌ഡില്‍ സെക്‌സ് റാക്കറ്റിലെ അംഗങ്ങള്‍ പിടിയില്‍. ഡല്‍ഹിയിലെ മഹിപാല്‍പൂര്‍ പ്രദേശത്തുള്ള ഒരു ഹോട്ടലില്‍ നടന്ന റെയ്‌ഡിലാണ് ഹോട്ടല്‍ മാനേജര്‍ അടക്കം സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട നാല് പേരെ ഡല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. സെക്‌സ് റാക്കറ്റിന്‍റെ വലയില്‍ ആയ ഏഴ് ഉസ്‌ബെക്കിസ്ഥാനി യുവതികളെ പൊലീസ് സംഘം രക്ഷപ്പെടുത്തി.

കസ്‌റ്റമറായി അഭിനയിച്ച് റാക്കറ്റ് തകര്‍ത്തു: വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘമാണ് റെയ്‌ഡ് നടത്തിയത്. കസ്റ്റമര്‍ എന്ന് അഭിനയിച്ച് വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെ ഒരു ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ ഹോട്ടലില്‍ എത്തി സെക്‌സ് റാക്കറ്റിനെ സമീപിക്കുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മഹിപാല്‍പൂറിലെ 'അവന്‍' എന്ന പേരിലുള്ള ഹോട്ടലില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം വസന്ത് കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക്(എസ്‌എച്ച്‌ഒ) ലഭിക്കുകയായിരുന്നു. തുടര്‍ന്ന് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ സെക്‌സ് റാക്കറ്റിനെ തകര്‍ക്കുന്നതിനായി ഒരു ടീം രൂപീകരിക്കപ്പെടുകയായിരുന്നു എന്ന് റെയ്‌ഡില്‍ പങ്കെടുത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സെക്‌സ് റാക്കറ്റിന്‍റെ വലയില്‍ നിരവധി വിദേശ വനിതകള്‍ എന്ന് പൊലീസ്: പല വിദേശ വനിതകളും സംഘത്തിന്‍റെ വലയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. കസ്റ്റമറായി അഭിനയിച്ച പൊലീസ് കോണ്‍സ്‌റ്റബിള്‍ സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട രണ്ട് പേരുമായി ആശയവിനിമയം നടത്തുകയും ഏത് ലൈംഗിക തൊഴിലാളിയാണ് വേണ്ടത് എന്നത് സംബന്ധിച്ച ചര്‍ച്ചകളും നടത്തി. അതിനിടെ ഹോട്ടലിലെ ഒരു മുറി ബുക്ക് ചെയ്യുകയാണെങ്കില്‍ വിദേശ ലൈംഗിക തൊഴിലാളികളെ ലഭിക്കുമെന്ന് ഹോട്ടല്‍ മാനേജര്‍ കസ്റ്റമര്‍ എന്ന് ഭാവിച്ച ഹെഡ്‌ കോണ്‍സ്റ്റിബിളിനോട് പറഞ്ഞു.

റൂം ബുക്ക് ചെയ്യാമെന്ന് ഹെഡ്‌ കോണ്‍സറ്റബിള്‍ സമ്മതിച്ചു. ഇതിനെ തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ അദ്ദേഹത്തെയും കൊണ്ട് ഹോട്ടലിലെ ഒരു റൂമില്‍ കൊണ്ടുപോകുകയും അവിടെ താമസിപ്പിച്ച വിദേശ ലൈംഗിക തൊഴിലാളികളെ കാണിച്ച് കൊടുക്കുകയും ചെയ്‌തു. അതില്‍ ഒരു ലൈംഗിക തൊഴിലാളിയെ തെരഞ്ഞെടുത്ത ശേഷം അദ്ദേഹത്തിന്‍റെ സംഘത്തിന് മൊബൈലില്‍ മിസ് കോള്‍ ചെയ്യുകയുമായിരുന്നു. ഈ സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് വസന്ത് കുഞ്ച് എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ തന്നെ ഹോട്ടല്‍ റെയ്‌ഡ് ചെയ്യുകയായിരുന്നു.

രക്ഷപ്പെടുത്തിയ സ്‌ത്രീകളെ വനിതാഹോമിലേക്ക് മാറ്റി: പ്രദീപ്, ലാലേന്ദ്ര, സാബുല്‍ അന്‍സാരി, നരേന്ദ്ര എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നരേന്ദ്ര ഹോട്ടല്‍ മാനേജരാണ്. സെക്‌സ് റാക്കറ്റിന്‍റെ വലയില്‍പ്പെട്ട സ്‌ത്രീകളെ ഹോട്ടലിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിനായി ഉപയോഗിച്ച വാഹനം പൊലീസ് റെയ്‌ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.

പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഈ സ്‌ത്രീകളുടെ പേരുകള്‍ ഹോട്ടല്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നാണ്. രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളെ വനിത ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.