ETV Bharat / bharat

കൊവിഡ് നിയന്ത്രണത്തിന്‍റെ ഡൽഹി മോഡൽ ; 59 പുതിയ രോഗികൾ മാത്രം - ഡൽഹി കൊവിഡ് കണക്ക്

0.10 ശതമാനമാണ് ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

delhi covid news  delhi covid tally  delhi covid update  ഡൽഹി കൊവിഡ് വാർത്ത  ഡൽഹി കൊവിഡ് കണക്ക്  ഡൽഹി കൊവിഡ്
ഡൽഹി കൊവിഡ് വാർത്ത
author img

By

Published : Jun 28, 2021, 10:45 PM IST

ന്യൂഡൽഹി: വർഷത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് കണക്കുമായി ഡൽഹി. രാജ്യതലസ്ഥാനത്ത് ജൂൺ 28ന് 59 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളാണ് തിങ്കളാഴ്‌ച കൊവിഡ് ബാധിച്ചാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം 85 പേർക്കായിരുന്നു ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

72 പേരാണ് 24 മണിക്കൂറിൽ കൊവിഡ് മുക്തരായത്. ഇതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 14,07,473 ആയി ഉയർന്നു. നിലവിൽ 1,553 പേരാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Also Read: KERALA COVID CASES : സംസ്ഥാനത്ത് 8063 പേർക്ക് കൂടി കൊവിഡ് ; 110 മരണം

14,33,993 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 24,967 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിൽ 58,895 കൊവിഡ് പരിശോധനകളാണ് നടത്തിയത്. 0.10 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.

തിങ്കളാഴ്‌ച മാത്രം ഏകദേശം 9,558 പേർക്കാണ് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയത്. ഇതോടെ രാജ്യ തലസ്ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 73,46,117 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.