ETV Bharat / bharat

ഡൽഹി മെട്രോ ജൂൺ ഏഴ് മുതൽ 50 ശതമാനം യാത്രക്കാരുമായി ഓടിത്തുടങ്ങും

author img

By

Published : Jun 5, 2021, 10:23 PM IST

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയ സാഹചര്യത്തിൽ മെയ് 10നാണ് ഡൽഹി മെട്രോ സർവ്വീസ് നിർത്തിവെച്ചത്.

Delhi Metro to resume ops from Monday with 50 pc seating capacity  ലോക്ക്ഡൗണ്‍  Delhi Metro  Delhi Metro to resume  ഡൽഹി മെട്രോ  ഡി.എം.ആർ.സി  DMRC  ട്രെയിൻ  കൊവിഡ്  കൊവിഡ് രണ്ടാം തരംഗം  Covid second wave
ഡൽഹി മെട്രോ തിങ്കളാഴ്‌ച മുതൽ 50 ശതമാനം യാത്രക്കാരുമായി ഓടിത്തുടങ്ങുംഡൽഹി മെട്രോ തിങ്കളാഴ്‌ച മുതൽ 50 ശതമാനം യാത്രക്കാരുമായി ഓടിത്തുടങ്ങും

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി 50 ശതമാനം ഇരിപ്പിടങ്ങളോടെ ഡൽഹി മെട്രോ സർവ്വീസ് തിങ്കളാഴ്ച മുതൽ സർവ്വീസ് പുന:രാരംഭിക്കും. 5 മുതൽ 15 മിനിട്ടുകളുടെ വ്യത്യാസത്തിൽ പകുതി ട്രെയിനുകൾ മാത്രമാകും സർവ്വീസ് നടത്തുകയെന്ന് ഡി.എം.ആർ.സി അറിയിച്ചു.

യാത്രയിലുടനീളം മെട്രോ പരിസരത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ട്രെയിനുകൾക്കുള്ളിൽ സാമൂഹിക അകലം പാലിക്കണമെന്നും, മെട്രോ അധികൃതരുമായി സഹകരിക്കണമെന്നും ഡി.എം.ആർ.സി പൊതുജനങ്ങളോട് അഭ്യർഥിച്ചു. സ്റ്റേഷനുള്ളിലെ പ്രവേശനം പഴയതുപോലെ പ്രത്യേക ഗേറ്റുകളിലൂടെയായിരിക്കും. ഒരിടളവേളക്ക് ശേഷം സർവ്വീസ് പുനരാരംഭിക്കുന്നതിനാലുണ്ടാകുന്ന തിരക്ക് കൈകാര്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ സഹകരണവും ഡി.എം.ആർ.സി ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ബ്രസീലിൽ കോവാക്‌സിൻ ഉപയോഗത്തിന് അനുമതി

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയ സാഹചര്യത്തിൽ മെയ് 10നാണ് ഡൽഹി മെട്രോ സർവ്വീസ് നിർത്തിവെച്ചത്. കൊവിഡ് വ്യാപനം കാരണം ഏപ്രിൽ 19 മുതൽ തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലെ പ്രതിദിന കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.