ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഡൽഹി ജുമാ മസ്ജിദിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. സാധാരണയായി റമദാൻ മാസാരംഭത്തിൽ പ്രാർത്ഥനകൾക്കും മറ്റുമായി നിരവധി പേരാണ് മസ്ജിദിൽ ദിവസവും എത്തിയിരുന്നത്. മസ്ജിദിന് ചുറ്റമുള്ള കടകളൊന്നും തുറന്ന് പ്രവർത്തിക്കുന്നില്ല. ഹോട്ടലുകളും അടഞ്ഞ് കിടക്കുകയാണ്.
റമദാൻ മാസത്തിൽ നല്ല കച്ചവടമാണ് ഇവിടെയുള്ള വ്യാപാരികൾക്ക് ലഭിക്കുന്നത്. എന്നാൽ കൊവിഡ് വ്യാപനവും തുടർന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങളും കച്ചവടത്തെ സാരമായി ബാധിച്ചതായി കച്ചവടക്കാർ പറയുന്നു. അതേസമയം, ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 17,282 പുതിയ കൊവിഡ് കേസുകളും 104 മരണങ്ങളും രേഖപ്പെടുത്തി. കൊവിഡ് കേസുകളുടെ വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.