ETV Bharat / bharat

ഡല്‍ഹി മദ്യനയക്കേസ്: 'ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ല', സിബിഐയെ അറിയിച്ച് കെ കവിത - തെലങ്കാന

ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളും എംഎല്‍സിയുമായ കെ കവിത സിബിഐയെ അറിയിച്ചത്.

delhi liquor scam  k kavitha  delhi liquor scam case k kavitha  cbi  delhi liquor scam cbi  ഡല്‍ഹി മദ്യനയക്കേസ്  കെ കവിത  സിബിഐ  ടിആര്‍എസ്  തെലങ്കാന  ഡല്‍ഹി മദ്യനയക്കേസ് സിബിഐ ചോദ്യം ചെയ്യല്‍
ഡല്‍ഹി മദ്യനയക്കേസ്
author img

By

Published : Dec 5, 2022, 12:39 PM IST

ഹൈദരാബാദ്: ഡല്‍ഹി മദ്യനയക്കേസില്‍ സിബിഐക്ക് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളും എംഎല്‍സിയുമായ കെ കവിത. ഔദ്യോഗിക തിരക്കുകളെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഡിസംബര്‍ 11, 12, 14 അല്ലെങ്കില്‍ 15 തീയതികളില്‍ വസതിയില്‍ വച്ച് ചോദ്യം ചെയ്യലിന് തയ്യാറാണെന്നും കവിത സിബിഐയെ അറിയിച്ചിട്ടുണ്ട്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് അന്വേഷിക്കുന്ന സിബിഐ ഡിസംബര്‍ രണ്ടിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ടിആര്‍എസ് നേതാവിന് നോട്ടിസ് അയച്ചത്. ഡിസംബര്‍ 6 ന് 11 മണിക്ക് ഹാജരാകാനായിരുന്നു നിര്‍ദേശം. കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഡൽഹി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ തന്‍റെ പേര് ഉയർന്നതിന് പിന്നാലെ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കവിത വ്യക്തമാക്കിയിരുന്നു.

ഡൽഹി മദ്യനയക്കേസ്: ഡൽഹിയിൽ ചില്ലറ മദ്യവിൽപ്പന മേഖലയിൽ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതായിരുന്നു ഡൽഹി എക്സൈസ് നയം 2021-22. എന്നാല്‍ ഇത് നടപ്പാക്കിയതിൽ അഴിമതി നടന്നുവെന്നാണ് സിബിഐ ഫയല്‍ ചെയ്‌തിരിക്കുന്ന കേസ്. ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, കൈക്കൂലി വാങ്ങി എൽ-1 ലൈസൻസ് നീട്ടി നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇതില്‍ ഉയരുന്നത്.

ഈ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിലൂടെ പൊതുപ്രവര്‍ത്തകര്‍ അടക്കം അനധികൃത ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നാണ് സിബിഐ പറയുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സുഹൃത്ത് കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്.

കേന്ദ്ര ഏജൻസി പറയുന്നതനുസരിച്ച്, സിസോദിയയും മറ്റ് ആരോപണവിധേയരായവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്‌തത് നിയമപരമായ നിലനില്‍പ്പ് ഇല്ലാതെയാണ്.

ഡൽഹി എക്സൈസ് നയം 2021-2022: ഡൽഹി സർക്കാർ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് 2021-2022 എക്സൈസ് നയം ഉണ്ടാക്കിയത്. 2021 നവംബർ 17 മുതലാണ് 2021-2022 എക്സൈസ് നയം നടപ്പാക്കിയത്. പുതിയ നയ പ്രകാരം 849 മദ്യശാലകൾ സ്വകാര്യ കമ്പനികൾക്ക് ഓപ്പൺ ബിഡ്ഡിംഗ് വഴി നൽകി. 9500 കോടിയുടെ വരുമാനം ലക്ഷ്യമിട്ടായിരുന്നു പുതിയ പരിഷ്‌കാരം. എന്നാൽ ജൂലൈ 30ന് പുതിയ മദ്യനയം ഡൽഹി സർക്കാർ പിൻവലിച്ചു. ആറ് മാസത്തേക്ക് പഴയ മദ്യ നയം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ പ്രതിപക്ഷം അടക്കം പ്രതിഷേധം ശക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.