ന്യൂഡൽഹി: ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോർട്ടലിൽ നൽകുന്നില്ലെന്ന കേസില്‍ ഡല്‍ഹിയിലെ ഓക്സിജൻ വിതരണക്കാർ ഡൽഹി ഹൈക്കോടതിയിൽ ഹാജരാകാൻ ഉത്തരവ്. മെയ് 24ന് ഹാജരാകണമെന്നാണ് ജസ്റ്റിസുമാരായ വിപിൻ സംഘി, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പോർട്ടലിൽ വിവരങ്ങൾ നൽകാൻ ഓക്‌സിജൻ വിതരണക്കാരോട് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ 25 ദിവസങ്ങൾ പിന്നിട്ടിട്ടും കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാത്തത് അമിക്കസ് ക്യൂറിയായി നിയോഗിച്ച രാജശേഖർ റാവു കോടതിയെ അറിയിച്ചിരുന്നു.
Also Read: വീട്ടിൽ ഉപയോഗിക്കാവുന്ന റാപ്പിഡ് ആന്‍റിജൻ പരിശോധന കിറ്റുകൾക്ക് അനുമതി
ഭൂരിഭാഗം വിതരണക്കാരും കോടതിയുടെയും ഡൽഹി സർക്കാരിന്‍റെയും ഉത്തരവുകൾ പാലിക്കുന്നില്ലെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്‌റ കോടതിയെ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നിർബന്ധിത നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ ഈ പ്രവണത തുടരുമെന്നും അദ്ദേഹം പറഞ്ഞു.