ന്യൂഡൽഹി: കൊവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങൾ ആശുപത്രി അധികൃതർ ബന്ധുക്കളെ കൃത്യമായി അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്രത്തിനും ഡൽഹി സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
അഡ്വക്കേറ്റ് റിഷാബ് ജെയിൻ സമർപിച്ച പൊതു താൽപര്യ ഹർജിയിലാണ് കോടതിയുടെ നിർണായ വിലയുരുത്തൽ. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Read more: ഡല്‍ഹിയില്‍ ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് നിശ്ചിത വില ഏർപ്പെടുത്തും
പലപ്പോഴും രോഗി മരിച്ച ശേഷമാണ് വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21ൻ്റെ ഗുരുതര ലംഘനമാണെന്നും കോടതി വിലയിരുത്തി. രോഗിയെ സന്ദർശിക്കാൻ വിലക്കുണ്ടെങ്കിൽ കൃത്യമായി രോഗിയുടെ ആരോഗ്യ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കാൻ ആശുപത്രി അധികൃതർ ബാധ്യസ്ഥരാണ്. ബന്ധുക്കൾക്ക് ആശുപത്രി ബിൽ മാത്രം നൽകിയാൽ പോരെന്നും ആരോഗ്യ നില സംബന്ധിച്ച് വിവരങ്ങൾ അറിയിക്കുകയും വേണമെന്ന് കോടതി വ്യക്തമാക്കി.