ETV Bharat / bharat

സോഷ്യൽ മീഡിയ‌ക്കെതിരെയുളള ഹർജി; ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കല്‍ മാറ്റിവച്ചു - സോഷ്യൽ മീഡിയ

ഹാത്രാസ് ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതി വാദം മാറ്റിയത്.

Delhi HC adjourns hearing  disclosure of Hathras rape victim's identity  Hathras rape victim's identity disclosed  ഡൽഹി ഹൈക്കോടതി  സോഷ്യൽ മീഡിയ  facebook
സോഷ്യൽ മീഡിയയ്‌ക്കെതിരെയുളള ഹർജി വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി മാറ്റി
author img

By

Published : Feb 5, 2021, 5:41 PM IST

ന്യൂഡൽഹി: ബലാത്സംഗത്തിനിരയാകുന്ന പെൺകുട്ടിയുടെ വ്യക്തിത്വം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തുന്നത് തടയണമെന്നുളള ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. ഹാത്രാസ് ബലാത്സംഗത്തിലെ ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി ഹൈക്കോടതി വിവിധ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കും നിരവധി മാധ്യമ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന ആവശ്യത്തെ തുടർന്ന് സ്ഥാപനങ്ങൾക്ക് സമയം നീട്ടി നൽകികൊണ്ടാണ് കേസ് മാറ്റി വച്ചത്.

ട്വിറ്റർ ഇന്ത്യ, ഫേസ്ബുക്ക് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് കോടതി വിശദീകരണവും തേടിയിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 228 എ പ്രകാരം കേസെടുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താൽപര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുളളത്.

2020 സെപ്റ്റംബർ 14 ന് ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ ഒരു പെൺകുട്ടിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. രണ്ടാഴ്ചയോളം ജീവനുവേണ്ടി പോരാടിയ ശേഷം ന്യൂഡൽഹിയിലെ ആശുപത്രിയിൽ വെച്ച് പെൺകുട്ടി മരിച്ചു. സംഭവത്തെത്തുടർന്ന്, വിവിധ മാധ്യമ സ്ഥാപനങ്ങളും സാമൂഹിക മാധ്യമങ്ങളും ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തി വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിധം പ്രസിദ്ധീകരിച്ചു എന്നാണ് ഹർജിയിൽ പറയുന്നത്. ഐപിസി 228 എ വകുപ്പ് പ്രകാരം കുറ്റം ചെയ്തതിനാൽ ഇരയുടെ സ്വകാര്യത അവകാശം ലംഘിച്ചവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടും ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.