ന്യൂഡൽഹി : സ്മാർട്ട്‌ഫോണുകളിൽ ലൈവായി ബസ് ലൊക്കേഷനുകൾ, പുറപ്പെടുന്ന സമയം, റൂട്ടുകൾ എന്നിവ ട്രാക്കുചെയ്യുന്നതിന് യാത്രക്കാരെ സഹായിക്കുന്ന സംവിധാനം ഒരുക്കാൻ ഗൂഗിളുമായി കൈകോര്‍ത്ത് ഡൽഹി സർക്കാർ.
ഈ സംവിധാനത്തിലൂടെ മുവായിരം ബസുകളുടെ തത്സമയ വിവരം ഒരേസമയം അറിയാൻ കഴിയുമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു.
also read:ഒ.ടി.ടി റിലീസിന് പിന്നാലെ മാലികിന്‍റെ വ്യാജപതിപ്പ് ടെലഗ്രാമില്‍
ഗൂഗിൾ മാപ്പ് വഴി ബസുകൾ ട്രാക്കുചെയ്യാൻ ഇത് യാത്രക്കാരെ സഹായിക്കും. ഇതിലൂടെ ബസ് വൈകുമോ, എത്ര മണിക്കെത്തും എന്നിങ്ങനെയുള്ള വിവരങ്ങൾ യാത്രക്കാര്‍ക്ക് അറിയാന്‍ സാധിക്കും.
ഇത്തരം സംവിധാനങ്ങൾ പൊതുഗതാഗതത്തെ സുഗമമമാക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.