ETV Bharat / bharat

കൊവിഡ് ആശുപത്രികള്‍; തീരുമാനത്തില്‍ മാറ്റം വരുത്തി ഡല്‍ഹി - ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിയിലെ 14 ആശുപത്രികളെ പൂര്‍ണമായും കൊവിഡ് ആശുപത്രികളായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Delhi government  COVID-19 facilities  Indraprastha Apollo Hospital  non-COVID patients  beds for non-COVID patients  Delhi govt lets pvt hospitals named 'COVID facilities' to keep some beds for non-COVID patients  കൊവിഡ് ആശുപത്രികള്‍; തീരുമാനത്തില്‍ മാറ്റം വരുത്തി ഡല്‍ഹി സര്‍ക്കാര്‍  കൊവിഡ് ആശുപത്രികള്‍  തീരുമാനത്തില്‍ മാറ്റം വരുത്തി ഡല്‍ഹി സര്‍ക്കാര്‍  ഡല്‍ഹി സര്‍ക്കാര്‍  കൊവിഡ്
കൊവിഡ് ആശുപത്രികള്‍; തീരുമാനത്തില്‍ മാറ്റം വരുത്തി ഡല്‍ഹി സര്‍ക്കാര്‍
author img

By

Published : Apr 15, 2021, 8:27 AM IST

ന്യൂഡല്‍ഹി: കൊവിഡ് ആശുപത്രികള്‍ സംബന്ധിച്ച പ്രഖ്യാപനത്തില്‍ ഭേദഗതി വരുത്തി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ 14 ആശുപത്രികളെ പൂര്‍ണമായും കൊവിഡ് ആശുപത്രികളായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സരിത വിഹാറിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി, സർ ഗംഗാ റാം ആശുപത്രി, ഹോളി ഫാമിലി ഹോസ്പിറ്റൽ, മാക്സ് എസ്എസ് ആശുപത്രി, ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ കൊവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കരുതെന്ന് ഡല്‍ഹി സർക്കാർ തിങ്കളാഴ്ച ഈ 14 ആശുപത്രികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ പതിനാല് ആശുപത്രി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ആകെ 4,437 കിടക്കകള്‍ ഉണ്ടെങ്കില്‍ 3,553 എണ്ണം കൊവിഡുമായി ബന്ധപ്പെട്ട ചികിത്സക്കായി നീക്കിവയ്ക്കാൻ തീരുമാനിച്ചു.

സര്‍ക്കാര്‍ തീരുമാനത്തെ ആശുപത്രി അധികൃതര്‍ അംഗീകരിച്ചു. കൊവിഡിന് പുറമെ മറ്റ് ഗുരുതര രോഗമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് അവര്‍ പറയുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 17000ത്തിലേറെ കൊവിഡ് കേസുകളാണ്. അതേസമയം കൊവിഡ് വ്യാപനം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡല്‍ഹിയില്‍ ഒറ്റ ദിവസത്തെ മരണസംഖ്യ 104 ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.