ന്യൂഡൽഹി: ആയുർവേദ മരുന്നുകൾക്കും ചികിത്സക്കുമെതിരെയുള്ള അവഹേളനപരമായ പരാമർശങ്ങളിൽ ഐഎംഎയോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. രാജേന്ദർ സിങ് രജ്‌പുത് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
Also Read: 28 ഡോക്‌ടര്‍മാരെ സംസ്ഥാന സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു
ഐഎംഎ പ്രസിഡൻ്റ് , ദേശിയ മെഡിക്കൽ കമ്മിഷൻ (എൻഎംസി), ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) സെക്രട്ടറി എന്നിവർക്ക് ജസ്റ്റിസ് ദീക്ഷാ റാവു അധ്യക്ഷയായ ബെഞ്ച് നോട്ടീസ് നൽകി.
അഭിഭാഷകൻ ഭരത് മൽഹോത്ര വഴിയാണ് ഹർജി ഫയൽ ചെയ്തത്. ഹർജി വാദം കേൾക്കുന്നതിനായി ജൂലൈ ഒൻപതിലേക്ക് മാറ്റി.