ന്യൂഡല്‍ഹി: ലാത്തി കത്തി എന്ന പുരാതന ആയോധനകലയില്‍ അഗ്രഗണ്യയായ ശാന്തഭായി പവാര്‍ എന്ന മുത്തശ്ശിയെ തേടി വനിതാ ദിനത്തില്‍ അംഗീകാരമെത്തി. പൂനെയില്‍ തെരുവുകളില്‍ ഈ ആയോധനകല പ്രദര്‍ശിപ്പിച്ച് ഉപജീവനം നടത്തുകയായിരുന്നു വോറിയർ ആജിയെന്ന് വിളിപ്പേരുള്ള എണ്‍പത്തഞ്ചുകാരി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ശാന്തഭായി പവാറിനെ ആദരിച്ചത്. വടി ചുഴറ്റിയുള്ള അഭ്യാസപ്രകടനത്തിലെ മികവ് കാരണം മുത്തശ്ശിക്ക് നിരവധി ആരാധകരാണുള്ളത്.
ഒടുവില്‍ 'വോറിയർ ആജിയെ' തേടി അംഗീകാരമെത്തി - Shantabai Pawar
പൂനെയില്‍ തെരുവുകളില്‍ ലാത്തി കത്തി എന്ന പുരാതന ആയോധനകലയിലെ പ്രകടനങ്ങള്‍ നടത്തി ഉപജീവനം നടത്തുകയായിരുന്ന ശാന്തഭായി പവാര്‍ എന്ന എണ്‍പത്തഞ്ചുകാരിയെയാണ് ഡല്‍ഹി മുഖ്യമന്ത്രി ആദരിച്ചത്.
ഒടുവില്‍ 'വാരിയര്‍ ആജിയെ' തേടി അംഗീകാരമെത്തി