ETV Bharat / bharat

കർഷക പ്രക്ഷോഭം ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന് കേന്ദ്ര സർക്കാർ

ദേശീയ തലസ്ഥാനത്തെ ഗാസിപ്പൂർ, ചില്ല, തിക്രി, സിഗു അതിർത്തികളിൽ കർഷകരെ തടഞ്ഞതോടെ പ്രദേശത്ത് ക്രമ സമാധാനം നഷ്ടപ്പെട്ടുവെന്നും ആഭ്യന്തര സഹമന്ത്രി രാജ്യസഭയിൽ.

Delhi border blockade by farmers  causing inconvenience to people  Govt tells Rajya Sabha on farm laws  G Kishan Reddy on farmers issue  കർഷക പ്രക്ഷോഭം  ആഭ്യന്തര സഹമന്ത്രി  രാജ്യസഭ  ന്യൂഡൽഹി
കർഷക പ്രക്ഷോഭം ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന് സർക്കാർ രാജ്യസഭയിൽ
author img

By

Published : Feb 3, 2021, 2:22 PM IST

Updated : Feb 3, 2021, 2:49 PM IST

ന്യൂഡൽഹി: കർഷക സമരം ഡൽഹിയിലെയും അയൽ സംസ്ഥാനത്തെ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കിയെന്നും ജനങ്ങൾക്ക് വലിയ തരത്തിലുള്ള സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും കേന്ദ്രസർക്കാർ രാജ്യസഭയിൽ. ട്രാക്ടർ റാലിക്കിടെ ഡൽഹിയിൽ ഉണ്ടായ പ്രക്ഷോഭങ്ങൾ വലിയതരത്തിലുള്ള നഷ്ടങ്ങൾ ഉണ്ടാക്കിയെന്നും ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി രാജ്യസഭയിൽ വ്യക്തമാക്കി.

ദേശീയ തലസ്ഥാനത്തെ ഗാസിപ്പൂർ, ചില്ല, തിക്രി, സിഗു അതിർത്തികളിൽ കർഷകരെ തടഞ്ഞതോടെ പ്രദേശത്ത് ക്രമ സമാധാനം നഷ്ടപ്പെടുകായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കർഷകരും പ്രതിഷേധക്കാരും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്ക് ധരിക്കുകയോ മറ്റ് കൊവിഡ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്യുന്നില്ലെന്നും റെഡ്ഡി സഭയിൽ വ്യക്തമാക്കി.

കർഷക പ്രക്ഷോഭത്തിനിടെ മറ്റ് മാർഗങ്ങളില്ലാതെയാണ് ഡൽഹി പൊലീസ് കണ്ണീർ വാതകം, ജലപീരങ്കി തുടങ്ങിയവ ഉപയോഗിച്ചതെന്നും കിഷൻ റെഡ്ഡി പറഞ്ഞു.

Last Updated : Feb 3, 2021, 2:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.