ETV Bharat / bharat

ആറാം കേന്ദ്ര ശമ്പള കമ്മിഷൻ; എയിംസിലെ നഴ്സുമാർ സമരത്തിൽ - എയിംസിലെ നഴ്സുമാർ സമരത്തിൽ

കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായും നഴ്സുമാരുടെ യൂണിയൻ അറിയിച്ചു

ആറാം കേന്ദ്ര ശമ്പള കമ്മിഷൻ; എയിംസിലെ നഴ്സുമാർ സമരത്തിൽ  ആറാം കേന്ദ്ര ശമ്പള കമ്മിഷൻ  എയിംസിലെ നഴ്സുമാർ സമരത്തിൽ  AIIMS Nurses Union hold strike
ആറാം കേന്ദ്ര ശമ്പള
author img

By

Published : Dec 15, 2020, 12:14 PM IST

ന്യൂഡൽഹി: ആറാം കേന്ദ്ര ശമ്പള കമ്മിഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) അനിശ്ചിതകാല പണിമുടക്ക്. നഴ്സുമാരുടെ സംഘടനയാണ് പണിമുടക്ക് നടത്തുന്നത്. രോഗികളോട് നഴ്സുമാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഞങ്ങൾ നിസ്സഹായരാണെന്ന് ഡൽഹി എയിംസ് നഴ്സസ് യൂണിയൻ പ്രസിഡന്‍റ് ഹരീഷ് കൽജ പറഞ്ഞു. നഴ്സുമാര്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നേഴ്സുമാരുമായി എത്രയും വേഗം ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം കാണണം. വിഷയം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നഴ്സുമാരുടെ സംഘടന വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.