ETV Bharat / bharat

പണം വാങ്ങി പരീക്ഷയെഴുതല്‍ സംഘാംഗം പിടിയില്‍ - ഡല്‍ഹിയില്‍ മത്‌സര പരീക്ഷകളിലെ ആള്‍മാറാട്ടം

രണ്ട്‌ മുതല്‍ ആറ്‌ ലക്ഷം രൂപവരെ ഉദ്യോഗാര്‍ഥികളില്‍ നിന്ന്‌ വാങ്ങിയാണ്‌ സംഘം പരീക്ഷകള്‍ എഴുതുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു.

Delhi: 24-year-old man held for impersonating Delhi court recruitment exam candidate  cheating in government service recruiting exam  ഡല്‍ഹിയില്‍ മത്‌സര പരീക്ഷകളിലെ ആള്‍മാറാട്ടം  ഡല്‍ഹിയിലെ മത്സരാപരീക്ഷ ക്രമക്കേട്‌
പണംവാങ്ങി പരീക്ഷയെഴുതല്‍ സംഘാംഗം പിടിയില്‍
author img

By

Published : Jan 17, 2022, 1:37 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി കീഴ്‌ക്കോടതികളിലേക്കുള്ള ഗ്രൂപ്പ്‌ സി ഉദ്യോഗത്തിനായുള്ള മത്‌സരപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ആളെ ഡല്‍ഹി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഹരിയാനയിലെ കൈതല്‍ സ്വദേശിയായ സുമിത്തിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന്‌ നടന്ന പരീക്ഷയിലാണ്‌ ഈയാള്‍ മറ്റൊരു ഉദ്യോഗാര്‍ഥിക്ക്‌ വേണ്ടി പരീക്ഷയെഴുതിയെന്ന്‌ പൊലീസ്‌ പറഞ്ഞു.

പണംവാങ്ങി ഉദ്യോഗാര്‍ഥികള്‍ക്ക്‌ വേണ്ടി മത്‌സരപരീക്ഷയെഴുതുന്ന സംഘത്തിന്‍റെ ഭാഗമാണ്‌ സുമിത്തെന്ന്‌ പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രവരി 28ന്‌ നടന്ന പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ പൊലീസ്‌ റെയ്‌ഡ്‌ നടത്തുകയായിരുന്നു. ആ റെയ്‌ഡില്‍ ബ്ലൂട്ടൂത്തുകളും മറ്റ്‌ ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിച്ച്‌ കോപ്പിയടി നടത്തിയ 11 പേരെ പൊലീസ്‌ അറസ്‌റ്റു ചെയ്‌തു. എന്നാല്‍ സുമിത്‌ അടക്കം ക്രമക്കേട്‌ നടത്തിയ ചില ആളുകള്‍ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന്‌ ഡല്‍ഹി പൊലീസിലെ ക്രൈബ്രാഞ്ച്‌ വിഭാഗം കേസ്‌ ഏറ്റെടുത്തു. സുമിത്തടക്കം 18 പേരെയാണ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തത്‌. സമിത്തുള്‍പ്പെട്ട സംഘത്തിലെ പ്രധാനികളായ മഞ്ജിത്തും സന്ദീപ്‌ കോലിയും ഇപ്പോഴും ഒളിവിലാണ്‌ എന്ന്‌ പൊലീസ്‌ പറഞ്ഞു. പരീക്ഷയെഴുതാനായി രണ്ട്‌ മുതല്‍ ആറ്‌ ലക്ഷം വരെയാണ്‌ സംഘം ഉദ്യോഗാര്‍ഥികളില്‍ നിന്ന്‌ ഈടാക്കിയിരുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു.

ALSO READ:സൈബര്‍ കുറ്റകൃത്യങ്ങള്‍: 13 പേര്‍ അറസ്റ്റില്‍, 21 മൊബൈല്‍ ഫോണുകളും 32 സിം കാര്‍ഡുകളും പിടിച്ചെടുത്തു

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.