ETV Bharat / bharat

വിവാഹ വാഗ്‌ദാനം നൽകി എസ്.ഐ വഞ്ചിച്ചു ; ജീവനൊടുക്കി ഡിഗ്രി വിദ്യാർഥിനി - വിവാഹ വാഗ്‌ദാനം നൽകി എസ്ഐ വഞ്ചിച്ചു

വിവാഹവാഗ്‌ദാനം നല്‍കി പെണ്‍കുട്ടിയെ വഞ്ചിച്ചത് ചന്ദ്രഗിരി സ്റ്റേഷനിലെ എസ്ഐ വിജയകുമാർ നായക്

degree student suicide SI cheated  SI cheated by promising marriage  വിവാഹ വാഗ്‌ദാനം നൽകി എസ്ഐ വഞ്ചിച്ചു  ആന്ധ്രാപ്രദേശിൽ ഡിഗ്രി വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു
വിവാഹ വാഗ്‌ദാനം നൽകി എസ്.ഐ വഞ്ചിച്ചു; ആന്ധ്രാപ്രദേശിൽ ഡിഗ്രി വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു
author img

By

Published : May 8, 2022, 8:46 AM IST

അനന്തപൂർ (ആന്ധ്രാപ്രദേശ്) : എസ്ഐ വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചുവെന്ന് ആരോപിച്ച് ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. അനന്തപൂർ ജില്ലയിലെ ജിഎ കോട്ടാല ഗ്രാമത്തിലാണ് പെണ്‍കുട്ടി കീടനാശിനി കുടിച്ച് ജീവനൊടുക്കിയത്. സംഭവത്തിൽ ചന്ദ്രഗിരി സ്റ്റേഷനിലെ എസ്ഐ വിജയകുമാർ നായകിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വിജയകുമാർ വിവാഹ വാഗ്‌ദാനം നൽകിയ ശേഷം പിന്മാറിയതാണ് മകളുടെ ആത്മഹത്യക്ക് കാരണമെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. നേരത്തെ വിവാഹിതനാണ് വിജയകുമാർ. ഇയാള്‍ നേരത്തെ വിവാഹവാഗ്‌ദാനം നൽകിയ ശേഷം വഞ്ചിച്ച പെൺകുട്ടി ദിശ പൊലീസിനെ സമീപിച്ചിരുന്നു. ഇതോടെ ജോലി നഷ്‌ടപ്പെടുമെന്ന് ഭയന്ന വിജയകുമാർ വിവാഹം ചെയ്യാൻ തയാറാകുകയായിരുന്നു. തുടര്‍ന്നാണ് ഈ ബിരുദ വിദ്യാര്‍ഥിനിയുമായും അടുപ്പത്തിലാകുന്നത്.

വിജയകുമാറിനെതിരെ കേസെടുക്കണമെന്നും ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യണമെന്നും ആത്മഹത്യ ചെയ്‌ത പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നു. കസ്റ്റഡിയിലെടുത്ത വിജയകുമാറിനെതിരെ മുൻപും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് താടിപത്രി ഡി.എസ്.പി ചൈതന്യ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.