ETV Bharat / bharat

എംഎസ് ധോണിക്കെതിരെ മാനനഷ്‌ടക്കേസ്; ഹൈക്കോടതി നാളെ വാദം കേൾക്കും - MS Dhoni case

Defamation Suit Filed Against MS Dhoni : 15 കോടിരൂപ തട്ടിയെടുത്തു എന്ന ധോണിയുടെ വാദം തെറ്റാണെന്ന് ആർക്ക സ്‌പോർട്‌സിന്‍റെ രണ്ട് ഡയറക്‌ടർമാർ.

Defamation Suit Filed Against Dhoni  ധോണിക്കെതിരെ മാനനഷ്‌ടകേസ്  MS Dhoni case  എം എസ് ധോണി മാനനഷ്‌ടകേസ്
Defamation Case Against Cricket Captain MS Dhoni ; High Court Hear the Tommarow
author img

By ETV Bharat Kerala Team

Published : Jan 17, 2024, 4:05 PM IST

ഡൽഹി : മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ മഹീന്ദ്ര സിംഗ് ധോണിക്കെതിരെ മുൻ ബിസിനസ് പങ്കാളികൾ നൽകിയ മാനനഷ്‌ട കേസിൽ നാളെ ( ജനുവരി 18 വ്യാഴം) ഹൈക്കോടതി വാദം കേൾക്കും (Defamation Suit Filed Against MS Dhoni). നാളെ ജസ്റ്റിസ് പ്രതിഭ എം സിംഗ് മുമ്പാകെ മാനനഷ്‌ട ഹർജി പരിഗണിക്കും.

ധോണിയിൽ നിന്ന് നഷ്‌ട പരിഹാരവും ആവശ്യപ്പെട്ടാണ് ധോണിയുടെ ബിസിനസ് പങ്കാളിയായ മിഹിൻ ദിവാകറും ഭാര്യ സൗമ്യ ദാസും ഹൈക്കോടതിയെ സമീപിച്ചത്. നിരവധി ബിസിനസ് മീഡിയ പ്ലാറ്റ്‌ഫോമുകളും മാധ്യമ സ്ഥാപനങ്ങളും വഴി ഹർജിക്കാർക്കെതിരെ അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്തകളും പ്രസ്‌താവനകളും ( Fake News and Statements ) പ്രചരിപ്പിക്കുന്നു എന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു.

Also read : ധോണിയല്ലാതെ മറ്റാര്, കളിമികവിന് പിന്നിലെ രഹസ്യം പറഞ്ഞ് ശിവം ദുബെ...

രണ്ട് തവണ ലോകകപ്പ് നേടിയ ഇന്ത്യൻ ടീം (Indian Cricket Team ) ക്യാപ്‌റ്റനായ എം എസ് ധോണി ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനാണ് (Cricket Academy ) ആർക്ക സ്‌പോർട്‌സുമായി (Aarka Sports Management ) കരാർ ഒപ്പുവെക്കുന്നത്.

ഇതിന്‍റെ പേരിൽ തന്നിൽ നിന്ന് 15 കോടിരൂപ അനധികൃതമായി നേടിയെന്നും 2017 ൽ ഒപ്പിട്ട കരാർ ലംഘിച്ചുവെന്നും. കരാറിലെ ഒരു വ്യവസ്‌തയും കമ്പനി പാലിച്ചിട്ടില്ല എന്നുമുൾപ്പെടെ എം എസ് ധോണി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും ഹർജിയിൽ പറയുന്നു.

അടുത്തിടെയാണ്, ക്രിക്കറ്റ് അക്കാദമികൾ സ്ഥാപിക്കുന്നതിനുള്ള കരാർ നൽകാതെ 16 കോടിരൂപ തട്ടിയെടുത്തെന്ന് കാണിച്ച് സ്‌പോർട്‌സ് മാനേജ്‌മെന്‍റ് കമ്പനിയായ ആർക്ക സ്‌പോർട്‌സിന്‍റെ രണ്ട് ഡയറക്‌ടർമാരായ ദിവാകറിനും ദാസിനും എതിരെ ധോണി ക്രിമിനൽ കേസ് ഫയൽ ചെയ്‌തിരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 406 ആം വകുപ്പ് വിശ്വാസ ലംഘനം (Criminal Breach of The Trust ) 420നആം വകുപ്പ് വഞ്ചന ( Cheating ) എന്നിവ പ്രകാരമാണ് റാഞ്ചി കോടതിയിൽ കേസ് ഫയൽ ചെയ്‌തിട്ടുള്ളത് (MS Dhoni Case).

Also read : ധോണി നല്‍കിയ കോടതിയലക്ഷ്യ കേസ് : ഐപിഎസ് ഉദ്യോഗസ്ഥന് തടവുശിക്ഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.