ETV Bharat / bharat

അപകീര്‍ത്തി കേസില്‍ അഭിഷേക് ബാനർജിക്ക് നോട്ടീസ് - പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബറിൽ നടന്ന തൃണമൂൽ സമ്മേളനത്തിൽ അഭിഷേക് ബാനർജി ആകാശ് വിജയവർഗീയയെ ഗുണ്ടയെന്ന് വിളിച്ചിരുന്നു.

defamation case  അഭിഷേക് ബാനർജി  Abhishek Banerjee MP  പശ്ചിമ ബംഗാൾ  തൃണമൂൽ കോണ്‍ഗ്രസ്
മാനനഷ്‌ട്ടക്കേസിൽ ടിഎംസി എംപി അഭിഷേക് ബാനർജിക്ക് മധ്യപ്രദേശ് ഹൈക്കോടതി നോട്ടീസ് അയച്ചു
author img

By

Published : Mar 31, 2021, 8:19 PM IST

ഭോപ്പാൽ: തൃണമൂൽ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനർജിക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്. ആകാശ് വിജയവർഗീയ എംഎൽഎ നൽകിയ അപകീര്‍ത്തി കേസിലാണ് കോടതി നോട്ടീസ് അയച്ചത്. മെയ്‌ ഒന്നിന് ഹാജരാകാനാണ് നിർദേശം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനാണ് അഭിഷേക് ബാനർജി.

ഡയമണ്ട് ഹാർബറിൽ നടന്ന തൃണമൂൽ സമ്മേളനത്തിൽ അഭിഷേക് ബാനർജി ആകാശ് വിജയവർഗീയയെ ഗുണ്ടയെന്ന് വിശേഷിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ ഇൻഡോർ-3 നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും, ബിജെപിയുടെ പശ്ചിമ ബംഗാൾ ചുമതലയുള്ള മുതിർന്ന നേതാവ് കൈലാഷ് വിജയവർഗീയയുടെ മകനുമാണ് ആകാശ് വിജയവർഗീയ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.