ചെന്നൈ : ഐഐടി മദ്രാസ് ക്യാമ്പസില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മാനുകള്‍ക്ക് ആന്ത്രാക്‌സ് രോഗം ബാധിച്ചിരുന്നില്ലെന്ന് മൃഗ സംരക്ഷണ വിഭാഗം. മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള ആന്ത്രാക്‌സ് രോഗം ബാധിച്ചാണ് മാനുകൾ ചത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മാർച്ച് 18നാണ് ഐഐടി മദ്രാസ് ക്യാമ്പസിൽ മൂന്ന് മാനുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
Also read: ഒറ്റയടിക്ക് 20 ആടുകളുടെ ചോര കുടിച്ച് മാടഷെട്ടി ; ദുരാചാര പ്രകടനം
സംഭവത്തിന് പിന്നാലെ തമിഴ്‌നാട് വെറ്ററിനറി മെഡിക്കൽ സര്‍വകലാശാല സുരക്ഷ മുൻകരുതല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ, ഗിണ്ടി ദേശീയോദ്യാനത്തിലെ വെറ്ററിനറി ഡോക്‌ടര്‍, ചത്ത മാനുകളില്‍ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. പരിശോധനയില്‍ മാനുകൾ ചത്തത് ആന്ത്രാക്‌സ് രോഗം ബാധിച്ചല്ലെന്ന് തെളിഞ്ഞു.