ETV Bharat / bharat

അധ്യാപകരെ കൊവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിക്കണമെന്ന് കുമാരസ്വാമി

author img

By

Published : May 24, 2021, 4:44 PM IST

കല്യാണ കർണാടക മേഖലയില്‍ മാത്രം 145 അധ്യാപകരാണ് മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകണമെന്നും എച്ച്ഡി കുമാരസ്വാമി.

Declare teachers as 'corona warriors'  corona warriors  Kumaraswamy  Kumaraswamy on teachers  Kumaraswamy on teachers as Covid-19 warriors  മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി  അധ്യാപകരെ മുൻ നിര പോരാളികളായി പ്രഖ്യാപിക്കണം
അധ്യാപകരെ കൊവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിക്കണമെന്ന് കുമാരസ്വാമി

ബെംഗളൂരു : അധ്യാപകരെ കൊവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കല്യാണ കർണാടകയിൽ മാത്രം 145 അധ്യാപകരാണ് മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവരുടെ ആരോഗ്യത്തിൽ കാണിച്ച അശ്രദ്ധയാണ് മരണങ്ങള്‍ സംഭവിക്കാൻ കാരണമായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മറ്റ് പ്രദേശങ്ങളിലെ അധ്യാപകരുടെ മരണം സംബന്ധിച്ച കണക്ക് ഇപ്പോഴും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

Read more: കൊവിഡ് വ്യാപിക്കുമ്പോഴും സര്‍ക്കാറിന് താല്‍പ്പര്യം പരസ്യങ്ങളില്‍; യെദ്യൂരപ്പക്കെതിരെ എച്ച്ഡി കുമാരസ്വാമി

പകർച്ചവ്യാധി മൂലം മരണമടഞ്ഞ എല്ലാ അധ്യാപകരെയും കൊവിഡ് യോദ്ധാക്കളായി പരിഗണിക്കണം. അധ്യാപകരെ തെരഞ്ഞെടുപ്പ് ജോലിയ്‌ക്കോ മറ്റെതെങ്കിലും പ്രവൃത്തികള്‍ക്കോ നിയോഗിച്ചാൽ സർക്കാർ അവരുടെ ഉത്തരവാദിത്തം ഏല്‍ക്കണം. ആയിരക്കണക്കിന് അധ്യാപകർക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ഇത് ആശങ്കാജനകമാണ്. പുതുതലമുറയുടെ ഭാവി കെട്ടിപ്പടുക്കുന്ന അധ്യാപകരോടുള്ള സർക്കാരിൻ്റെ അശ്രദ്ധാ മനോഭാവം അപലപനീയമാണ്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എച്ച്ഡി കുമാരസ്വാമി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.