ETV Bharat / bharat

'മരിച്ച' ജയമ്മ തിരിച്ചുവന്നു, അതും ഓട്ടോറിക്ഷയിൽ ! - മോർച്ചറി

ആശുപത്രിയിലെ മോർച്ചറിയില്‍ ജയമ്മയെ പോലൊരാളുടെ മൃതദേഹം കണ്ട് അവരാണെന്ന് തെറ്റിദ്ധരിച്ച് ആചാരപ്രകാരം സംസ്കരിക്കുകയും ചെയ്തു.

DEAD WOMEN CAME IN AUTO.. ALL FAMILY MEMBERS SHOCKED LOOKING HER ALIVE  ജയമ്മ  ഓട്ടോറിക്ഷ  മരണം  കൊറോണ  ആശുപത്രി  DEAD WOMEN  കൃഷ്ണ  മോർച്ചറി  അമരാവതി
മരണത്തിൽ നിന്ന് ജയമ്മ തിരിച്ചുവന്നു... അതും ഓട്ടോറിക്ഷയിൽ!
author img

By

Published : Jun 2, 2021, 9:18 PM IST

അമരാവതി : മരിച്ചെന്ന് ബന്ധുക്കള്‍ കരുതിയ 75 കാരി ജയമ്മ ഓട്ടോയില്‍ വീട്ടിലെത്തി. കൃഷ്ണ ജില്ലയിലെ ജഗയ്യപേട്ടയിലെ ക്രിസ്റ്റ്യൻപേട്ടാണ് സംഭവം. കൊവിഡ് ബാധിച്ച ജയമ്മയെ കഴിഞ്ഞ മാസം 12 ന് വിജയവാഡയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ 15-ാം തിയ്യതി മുതൽ അവരെ ആശുപത്രിയിൽ നിന്ന് കാണാതായി. തുടർന്ന് അവർ മരിച്ചെന്ന് ബന്ധുക്കള്‍ വിധിയെഴുതി. ആശുപത്രിയിലെ മോർച്ചറിയില്‍ ജയമ്മയെ പോലൊരാളുടെ മൃതദേഹം കണ്ട് അവരാണെന്ന് തെറ്റിദ്ധരിച്ച് ആചാരപ്രകാരം സംസ്കരിക്കുകയും ചെയ്തു.

ALSO READ: മരിച്ചയാൾ കഞ്ഞികുടിക്കുകയാണ്... മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കൾ ഞെട്ടി, സംഭവം കൊല്ലത്ത്

എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ജയമ്മ ബുധനാഴ്ച രാവിലെ ഓട്ടോയിൽ വീട്ടുമുറ്റത്ത് വന്നിറങ്ങി. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ബന്ധുക്കളും അയൽവാസികളും ഒരുപോലെ ഞെട്ടിത്തരിച്ചു നിന്നു. തുടർന്നാണ് തങ്ങൾക്ക് പറ്റിയ അമളി അവർക്ക് മനസിലായത്. 10 ദിവസം മുമ്പ് ജയമ്മയുടെ മകനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. എതായാലും മരിച്ചുവെന്ന് കരുതിയ ജയമ്മ തിരിച്ചുവന്ന സന്തോഷത്തിലാണ് ബന്ധുക്കൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.