അമരാവതി: കടലിൽ മുങ്ങി മരിച്ച ബാലന്‍റെ മൃതദേഹം ബൈക്കിൽ മോർച്ചറിയിൽ എത്തിച്ച ദൃശ്യം കാഴ്‌ചക്കാരുടെ കണ്ണു നനയിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഗുഡൂർ സെഡ്‌പി ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി നവീനാണ് മരിച്ചത്. മരുമകന്‍റെ മൃതദേഹം അമ്മാവൻ ബൈക്കിൽ മുറുകെ പിടിച്ചിരിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്.
ഞായറാഴ്‌ച മങ്ങിനാപുടി ബീച്ചിൽ കടലിൽ നീന്തുന്നതിനിടെ നവീൻ മുങ്ങി മരിക്കുകയായിരുന്നു. ശേഷം പേടപട്ടണത്താണ് നവീന്‍റെ മൃതദേഹം കരയ്‌ക്കടിഞ്ഞത്. മൃതദേഹം ബീച്ചിൽ നിന്ന് മാറ്റുന്നതിൽ അധികൃതർ ഇടപെടാതെ വന്ന സാഹചര്യത്തിൽ ബൈക്കിലാണ് മോർച്ചറിയിലേക്ക് കൊണ്ടുപോയതെന്ന് നവീന്‍റെ അമ്മാവൻ പറഞ്ഞു.