ETV Bharat / bharat

കര്‍ണാടകയില്‍ കടുവയുടെ ജഡം കണ്ടെത്തി - latest news in Karnataka

തുമകൂരിലെ അങ്കസാന്ദ്ര വനമേഖലയ്‌ക്ക് സമീപം കടുവയുടെ ജഡം കണ്ടെത്തി. നാല് വയസുള്ള കടുവയാണ് ചത്തത്. സംഭവത്തില്‍ ദുരൂഹതയെന്ന് വനം വകുപ്പ്.

Dead body of tiger found in Tumkur district  കര്‍ണാടകയില്‍ കടുവയുടെ ജഡം കണ്ടെത്തി  കടുവയുടെ ജഡം കണ്ടെത്തി  തുമകൂരിലെ അങ്കസാന്ദ്ര വനമേഖല  വനം വകുപ്പ്  ബെംഗളൂരു വാര്‍ത്തകള്‍  കര്‍ണാടക വാര്‍ത്തകള്‍  Karnataka news updates  latest news in Karnataka  news updates in Karnataka
തുമകൂരിലെ അങ്കസാന്ദ്ര വനമേഖല സമീപം കടുവയുടെ ജഡം കണ്ടെത്തി
author img

By

Published : Feb 14, 2023, 10:05 PM IST

ബെംഗളൂരു: കര്‍ണാടകയിലെ തുമകൂരില്‍ കടുവയുടെ ജഡം കണ്ടെത്തി. ഗുബ്ബിയിലെ അങ്കസാന്ദ്ര വനമേഖലയ്‌ക്ക് സമീപം സിമന്‍റ് പെപ്പിനുള്ളിലാണ് 4 വയസ് പ്രായമുള്ള കടുവയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ഒരാഴ്‌ചയായി മേഖലയിലെ വിവിധയിടങ്ങളില്‍ കടുവയുടെ സാന്നിധ്യമുണ്ടായതായി വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായിരുന്നില്ല.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ജഡം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷമെ കാരണം കണ്ടെത്താനാകൂവെന്നും ഭാദ്ര സങ്കേതത്തിലെ ഡോക്‌ടര്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുമെന്നും ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ അനുപമ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.