ബെംഗളൂരു: ബെംഗളൂരുവിലെ എച്ച്.ബി കൺവെൻഷണൽ ഹാളിന് സമീപത്തെ അഴുക്കുചാലിൽ നിന്ന് രണ്ട് വർഷം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് വർഷം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്ത് അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ ശുചീകരണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.