ന്യൂഡൽഹി: ഇന്ത്യയുടെ ഡ്രഗ്‌സ് റെഗുലേറ്റർ (ഡിസിജിഐ) കൊവിഷീൽഡ് വാക്സിന്‍റെ ഉപയോഗ കാലാവധി നീട്ടി. ഓക്‌സ്‌ഫോര്‍ഡ് സർവകലാശാല വികസിപ്പിച്ച് അസ്ട്ര സെനെക്ക ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍റെ അഞ്ച് മില്ലി ലിറ്റർ വരുന്ന കുപ്പിയുടെ കാലാവധി ആറ് മാസത്തിൽ നിന്നും ഒൻപത് മാസത്തിലേക്കാണ് നീട്ടിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വിജി സോമനി അയച്ച കത്തിലാണ് കൊവിഷീൽഡ് ഒൻപത് മാസം വരെ ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. ലേബൽ ചെയ്യാത്ത കുപ്പികൾ ഒൻപത് മാസം വരെ ഉപയോഗിക്കാം എന്നും കത്തിൽ പറയുന്നു.
കൊവിഷീൽഡ് വാക്സിന്‍റെ ഉപയോഗ കാലാവധി നീട്ടി - ഡിസിജിഐ
ആറ് മാസത്തിൽ നിന്നും ഒൻപത് മാസത്തിലേക്കാണ് നീട്ടിയത്