മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രഹാമിന്‍റെ സഹോദരൻ ഇക്‌ബാൽ കസ്‌കർ എൻസിബി അറസ്റ്റ് ചെയ്‌തു. താനെ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഇക്‌ബാൽ കസ്‌കറെയാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‌തത്.
താനെ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് മുംബൈ നാർക്കോട്ടിക്‌സ് സംഘം കസ്‌കറെ അറസ്റ്റ് ചെയ്‌തതിരുന്നത്. ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു ഇക്‌ബാൽ കസ്‌കർ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലാണ് ഇക്‌ബാൽ കസ്‌കറെ എൻസിബി അറസ്റ്റ് ചെയ്‌തത്. ജമ്മു കശ്മീരിൽ നിന്ന് മുംബൈയിലേക്ക് ചരസ് കടത്തിയ കേസിലാണ് അറസ്റ്റ്.
ALSO READ: ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തല്‍ ; പാക്കിസ്ഥാൻ സ്വർണ വ്യാപാരിയെ ചോദ്യം ചെയ്‌ത് ഡിഇഎയും സിഐഎയും