ETV Bharat / bharat

ഹിന്ദു സ്വത്ത് പിന്‍തുടര്‍ച്ച അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

author img

By

Published : Jan 21, 2022, 11:27 AM IST

Updated : Jan 21, 2022, 12:53 PM IST

തമിഴ്നാട്ടില്‍ നിന്നുള്ള മാരപ്പ ഗൗണ്ടര്‍ സ്വന്തമായി വാങ്ങിയ ഭൂമിയുടെ അവകാശം മകളുടെ മരണ ശേഷം ആരുടേതെന്ന തര്‍ക്കം പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

Supreme court on property  Daughters to get father's property  justices Abdul Nazeer and Krishna Murari  ഹിന്ദു സ്വത്ത് പിന്‍തുടര്‍ച്ചാ അവകാശം  പിതാവിന്‍റെ സ്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അവകാശം
ഹിന്ദു സ്വത്ത് പിന്‍തുടര്‍ച്ചാ അവകാശം; മരണപ്പെട്ട പിതാവിന്‍റെ സ്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വില്‍പത്രം എഴുതാതെ പിതാവ് മരണപ്പെട്ടാല്‍ അദ്ദേഹത്തിന് പതിച്ച് കിട്ടിയതോ സ്വന്തമായി വാങ്ങിയതോ ആയ സ്വത്തില്‍ മറ്റ് അവകാശികളേക്കാള്‍ അവകാശം പെണ്‍കുട്ടികള്‍ക്കായിരിക്കുമെന്ന് സുപ്രീം കോടതി. തമിഴ്നാട്ടില്‍ നിന്നുള്ള മാരപ്പ ഗൗണ്ടര്‍ സ്വന്തമായി വാങ്ങിയ ഭൂമിയുെട അവകാശം മകളുടെ മരണ ശേഷം ആരുടേതെന്ന തര്‍ക്കം പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

മരിച്ചുപോയ പിതാവിന്റെ സഹോദരന്മാരുടെ മക്കള്‍ അടക്കമുള്ളവരേക്കാള്‍ സ്വത്തില്‍ അവകാശം സ്വന്തം പെണ്‍മക്കള്‍ക്കാണെന്ന് കോടതി പറഞ്ഞു. ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരമുള്ള ഹിന്ദു സ്ത്രീകളുടെയും വിധവകളുടെയും സ്വത്തവകാശവുമായി ബന്ധപ്പെട്ടതാണ് വിധി.

Also Read: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ മൂന്നര ലക്ഷത്തിലേക്ക്; 24 മണിക്കൂറിനുള്ളില്‍ 703 മരണം

അതിനിടെ മക്കളില്ലാത്ത ഹിന്ദു സ്ത്രീ മരിച്ചാല്‍ അവരുടെ സ്വത്തിന്‍റെ അവകാശം എവിടെ നിന്ന് വന്നോ അവിടെയായിരിക്കും എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വില്‍പത്രം ഇല്ലാതെ ആകസ്മികമായി ഒരു ഹിന്ദു സ്ത്രീ മരിച്ചാല്‍ അവര്‍ക്ക് കുട്ടികള്‍ ഇല്ലെങ്കില്‍ അവരുടെ സഹോദരനോ സഹോദരിക്കോ അയാളുട മക്കള്‍ക്കോ സ്വന്തമാണ്. എന്നാല്‍ ഇവരുടെ ഭര്‍ത്താവിന്‍റെ സ്വത്തില്‍ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ക്കായിരിക്കും അവകാശം.

സ്വത്തിന്‍റെ പിന്‍തുടര്‍ച്ച അവകാശം എവിടെനിന്നാണെ അതിലേക്ക് അവകാശം തിരിച്ച് പോകുമെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവും മക്കളുമുള്ള സ്ത്രീയാണ് മരിച്ചതെങ്കില്‍ ഇവരുടെ സ്വത്തിന്‍റെ പൂര്‍ണ അവകാശം മക്കളിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Last Updated : Jan 21, 2022, 12:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.