ETV Bharat / bharat

'800 വർഷം മുഗളന്മാർ ഇന്ത്യ ഭരിച്ചിട്ടുണ്ട്, പുസ്‌തകത്തില്‍ നിന്ന് ഒഴിവാക്കാം, പക്ഷേ ചരിത്രത്തിൽ നിന്ന് പറ്റില്ല' : ഫറൂഖ് അബ്‌ദുള്ള

author img

By

Published : Apr 9, 2023, 1:10 PM IST

പാഠപുസ്‌തകത്തില്‍ നിന്ന് മുഗര്‍ കാലഘട്ടത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കിയെന്ന വിവാദത്തില്‍ പ്രതികരിച്ച് ഫറൂഖ് അബ്‌ദുള്ള. അതേസമയം സിബിഎസ്ഇ പുസ്‌തകങ്ങളിൽ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് എൻസിഇആർടി ഡയറക്‌ടർ.

dates cannot be erased Farooq Abdullah  രിത്രത്തിൽ നിന്ന് തീയതികൾ മായ്‌ക്കാനാവില്ല  മുഗൾ അധ്യായങ്ങൾ ഒഴിവാക്കിയിട്ടില്ല  ഫാറൂഖ് അബ്‌ദുള്ള  CBSE controversy
ഫറൂഖ് അബ്‌ദുള്ള

അനന്ത്‌നാഗ് (ജമ്മു കശ്‌മീർ): പാഠപുസ്‌തകത്തില്‍ നിന്ന് മുഗൾ കാലഘട്ടത്തെ കുറിച്ചുള്ള അധ്യായങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ശ്രമിച്ചാലും ചരിത്രത്തിൽ നിന്ന് ആ കാലഘട്ടം മായ്‌ക്കാനാവില്ലെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഫറൂഖ് അബ്‌ദുള്ള. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരം നാഷണൽ കൗൺസിൽ ഓഫ്‌ എഡ്യൂക്കേഷണൽ റിസർച്ച്‌ ആന്‍റ് ട്രെയിനിങ്‌ (എൻസിഇആർടി) പാഠപുസ്‌തകത്തിലെ മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ചരിത്രത്തിൽ നിന്ന് ഒന്നും മായ്ച്ചു കളയാൻ കഴിയില്ല. ഷാജഹാൻ, ഔറംഗസേബ്, ബാബർ, അക്ബർ, ജഹാംഗീർ തുടങ്ങിയ മുഗൾ ഭരണാധികാരികളെ നിങ്ങൾക്ക് എങ്ങനെ മറക്കാൻ കഴിയും? 800 വർഷം അവർ രാജ്യം ഭരിച്ചു. അത് ആർക്കും മറക്കാൻ കഴിയില്ല. പൊതുജനങ്ങൾ താജ്‌മഹൽ, ഫത്തേപൂർ സിക്രി, ചെങ്കോട്ട, ഹുമയൂൺ ശവകുടീരം എന്നിവ സന്ദർശിക്കുമ്പോൾ നിങ്ങൾ അവരോട് എന്ത് പറയും? ഈ സ്‌മാരകങ്ങൾക്ക് അന്താരാഷ്‌ട്ര പൈതൃക അംഗീകാരം ലഭിച്ചു. അതിനാൽ സർക്കാർ എത്ര ശ്രമിച്ചാലും ചരിത്രം മാറ്റാൻ കഴിയില്ല' -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ഇരട്ട പെൺകുട്ടികളെ കാണാതായിട്ട 51 ദിവസം; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് പിതാവ്

അതേസമയം എൻസിഇആർടി ഡയറക്‌ടർ ദിനേശ് പ്രസാദ് സക്ലാനി സിബിഎസ്ഇ പുസ്‌തകങ്ങളിൽ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. പാഠപുസ്‌തകത്തിൽ മാറ്റങ്ങൾ വരുത്തി എന്ന വാർത്ത വ്യാജമാണ്. സിബിഎസ്ഇ പുസ്‌തകത്തിൽ നിന്ന് 'മുഗളന്മാരെക്കുറിച്ചുള്ള അധ്യായങ്ങൾ ഉപേക്ഷിച്ചിട്ടില്ല. കഴിഞ്ഞ വർഷം കൊവിഡ് കാരണം എല്ലായിടത്തും വിദ്യാർഥികളിൽ സമ്മർദമുണ്ടായിരുന്നു. ആ ഘട്ടത്തിൽ ചില പാഠഭാഗങ്ങൾ വെട്ടിക്കുറച്ചു. എന്നാൽ അത് രാഷ്‌ട്രീയ പ്രേരിതം ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഈ പ്രചരണം നുണയാണ്. കൊവിഡ് കാരണം ക്ലാസുകൾ മുടങ്ങിയിരുന്നു. ഇത് എല്ലായിടത്തും വിദ്യാർഥികളിൽ സമ്മർദമുണ്ടാക്കി. കുട്ടികളുടെ പഠനം സുഗമമാക്കാൻ വേണ്ടിയാണ് ചില പാഠഭാഗങ്ങൾ ഒഴിവാക്കിയത്. മുഗളന്മാരുടെ ചരിത്രം പതിനൊന്നാം ക്ലാസ് പുസ്‌തകത്തിലെ സെക്ഷൻ രണ്ട് 'എംപയേഴ്‌സിൽ' പഠിപ്പിക്കുന്നു. പന്ത്രണ്ടാം ക്ലാസ് പുസ്‌തകത്തിൽ മുഗളന്മാരുടെ ചരിത്രത്തെക്കുറിച്ചുള്ള രണ്ട് അധ്യായങ്ങൾ ഉണ്ടായിരുന്നു. അതിൽ തീം ഒമ്പത് മാത്രമാണ് കഴിഞ്ഞ വർഷം നീക്കം ചെയ്‌തത്. തീം എട്ട് ഇപ്പോഴും പഠിപ്പിക്കുന്നു. ഈ വർഷം ഒരു പുസ്‌തകത്തിൽ നിന്നും ഒരു അധ്യായവും നീക്കം ചെയ്‌തിട്ടില്ല' -ദിനേശ് പ്രസാദ് സക്ലാനി വ്യക്തമാക്കി.

പാഠപുസ്‌തകത്തിൽ നിന്ന് കുറച്ച് അധ്യായങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന പ്രസ്‌താവന മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയിരുന്നു. 'രാഷ്ട്രീയ ലക്ഷ്യത്തോടെ എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് ഏതാനും അധ്യായങ്ങളും ഭാഗങ്ങളും നീക്കം ചെയ്യാനുള്ള തീരുമാനം ചരിത്രനിഷേധം മാത്രമല്ല, പ്രതിഷേധാർഹവുമാണ്. പാഠപുസ്‌തകങ്ങളിൽ നിന്ന് അസൗകര്യമുള്ളവ വെട്ടിമാറ്റി ചരിത്രപരമായ വസ്‌തുതകൾ തള്ളിക്കളയാനാവില്ല. പാഠപുസ്‌തകങ്ങളുടെ കാവിവത്‌കരണം പൂർത്തിയാക്കുകയാണ് ഇത്തരം നടപടികളുടെ ലക്ഷ്യം' -എന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.

Also Read: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണ ജോർജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.