ETV Bharat / bharat

മീററ്റിൽ ദലിത് യുവാവിനെ കൊലപ്പെടുത്തി; പ്രതികൾ ഒളിവിൽ - ദളിത് സമുദായങ്ങൾ

തിങ്കളാഴ്‌ച രാത്രി രണ്ട് പേർ ചേർന്ന് ദലിത് യുവാവിനെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

Dalit youth allegedly murdered  Dalit youth murder meerut  UP Meerut dalit murder  മീററ്റിൽ ദളിത് യുവാവിനെ കൊലപ്പെടുത്തി  ദളിത് യുവാവിനെ കൊലപ്പെടുത്തി  പ്രതികൾ ഒളിവിൽ  ഇഞ്ചൗലി പൊലീസ് സ്റ്റേഷൻ  ദളിത് സമുദായങ്ങൾ  ദളിത്
മീററ്റിൽ ദളിത് യുവാവിനെ കൊലപ്പെടുത്തി; പ്രതികൾ ഒളിവിൽ
author img

By

Published : Oct 25, 2022, 8:54 PM IST

മീററ്റ് (ഉത്തർപ്രദേശ്): ജലാൽപൂരിൽ ദലിത് യുവാവിനെ രണ്ട് യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി. ഇഞ്ചൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ 30കാരനായ ബ്രിജ്‌പാൽ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെ ഗ്രാമത്തിലുള്ള ഗുജ്ജാർ സമുദായത്തിൽപ്പെട്ട സോനു, സച്ചിൻ എന്നിവർ ചേർന്ന് ബ്രിജ്‌പാലിനെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് ബ്രിജ്‌പാലിന്‍റെ അമ്മ പറയുന്നു.

ചൊവ്വാഴ്‌ച രാവിലെ രക്തത്തിൽ കുളിച്ച നിലയിൽ ബ്രിജ്‌പാലിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളുടെ കണ്ണ് അക്രമികൾ വികൃതമാക്കിയിരുന്നു. സംഭവം ഗ്രാമത്തിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സമുദായങ്ങൾ ഇഞ്ചൗലി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതികൾ ഒളിവിലാണെന്നും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടന്നുവരികയാണെന്നും എസ്‌പി കേശവ് കുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.