ETV Bharat / bharat

ദലിത് സ്‌ത്രീയെയും പ്രായപൂർത്തിയാകാത്ത മകനെയും പരസ്യമായി മർദിച്ച് ഗ്രാമത്തലവനും കൂട്ടാളികളും - ദളിത് സ്‌ത്രീയെ പരസ്യമായി മർദിച്ച് ഗ്രാമത്തലവൻ

യുപിയിലെ ഗോണ്ടയിൽ ഗ്രാമത്തലവനും കൂട്ടാളികളും ചേർന്ന് ദലിത് സ്‌ത്രീയെയും പ്രായപൂർത്തിയാകാത്ത മകനെയും ആക്രമിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്‌തു. തുടർന്ന്, സ്‌ത്രീയെയും മകനെയും വീട്ടിൽ പൂട്ടിയിട്ടതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

UP Gonda  uttar pradesh  Dalit woman and her minor son assaulted  Dalit woman and her minor son assaulted case filed  ഗോണ്ട ഉത്തർപ്രദേശ്  ഗ്രാമത്തലവനും കൂട്ടാളികളും സ്‌ത്രീയെ മർദിച്ചു  സറൈഹറ ഗ്രാമം  ഗ്രാമത്തലവൻ മർദിച്ചു  ഗ്രാമത്തലവനെതിരെ കേസ്  ദളിത് സ്‌ത്രീക്കും മകനുമെതിരെ അക്രമം  ജാതി അധിക്ഷേപം  ഗ്രാമത്തലവനും കൂട്ടാളികളും  ദളിത് സ്‌ത്രീയെ പരസ്യമായി മർദിച്ച് ഗ്രാമത്തലവൻ  ദളിത് സ്‌ത്രീ
ദളിത് സ്‌ത്രീയെയും പ്രായപൂർത്തിയാകാത്ത മകനെയും പരസ്യമായി മർദിച്ച് ഗ്രാമത്തലവനും കൂട്ടാളികളും
author img

By

Published : Sep 1, 2022, 7:52 AM IST

ഗോണ്ട (ഉത്തർപ്രദേശ്): യുപിയിലെ ഗോണ്ടയിൽ ഗ്രാമത്തലവനും കൂട്ടാളികളും ചേർന്ന് ദലിത് സ്‌ത്രീയെയും പ്രായപൂർത്തിയാകാത്ത മകനെയും പരസ്യമായി മർദിച്ചു. സറൈഹറ ഗ്രാമത്തിലെ ഗ്രാമത്തലവനും കൂട്ടാളികളും ചേർന്ന് സ്‌ത്രീയേയും മകനെയും ആക്രമിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഗ്രാമത്തലവനായ സന്തോഷ് യാദവും കൂട്ടാളി സന്ത് കുമാർ യാദവിനും എതിരെ ചൊവ്വാഴ്‌ച(30.08.2022) വൈകുന്നേരം നവാബ്‌ഗഞ്ച് പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെയും എസ്‌സി/എസ്‌ടി അതിക്രമങ്ങൾ തടയൽ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

സറൈഹറ ഗ്രാമത്തിലെ ജയ്‌ശ്രീയെയും മകനെയുമാണ് ആള്‍ക്കൂട്ടത്തിന് മുന്നിൽ വച്ച് മർദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്‌തത്. സ്‌ത്രീയുടെ മകൾ ഓഗസ്റ്റ് 16ന് അതേ ഗ്രാമത്തിൽ നിന്നുള്ള പുരുഷനുമായി വിവാഹിതയായി. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. എന്നാൽ, പെൺകുട്ടിയുടെ മുത്തശ്ശിക്ക് വിവാഹത്തിൽ താൽപ്പര്യമില്ലായിരുന്നു.

മുത്തശ്ശിക്ക് താൽപ്പര്യമില്ലാതെ കല്യാണം നടത്തിയതിനെ തുടർന്നാണ് ഗ്രാമത്തലവൻ പഞ്ചായത്ത് വിളിച്ചുകൂട്ടിയത്. തുടർന്ന് സന്തോഷും സന്ത് കുമാറും ചേർന്ന് സ്‌ത്രീയേയും മകനെയും പൊതുമധ്യത്തിൽ വെച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സ്‌ത്രീയുടെ വിവാഹിതയായ മകൾ കുഷിക്കും മരുമകൻ ദിനേഷിനും എതിരെ ഗ്രാമത്തലവൻ വിധി പറയുകയും ഗ്രാമത്തിൽ പ്രവേശിക്കുന്നതിന് അവർക്ക് വിലക്ക് കൽപ്പിക്കുകയും ചെയ്‌തു. ഗ്രാമത്തിലെ ചിലരും ഗ്രാമത്തലവനും തങ്ങൾക്കും ഭീഷണിയാണെന്നാരോപിച്ച് ദമ്പതികളും രംഗത്തെത്തിയിരുന്നു. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്തം ഗ്രാമത്തലവനായിരിക്കുമെന്നും ദമ്പതികൾ പറഞ്ഞു.

സ്‌ത്രീയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കാൻ പ്രദേശത്തിന്‍റെ ഇൻസ്‌പെക്‌ടർ ഇൻ ചാർജ് നിർദേശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.