ബെംഗളുരു: അയൽവാസികളെ ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ദലിത് കുടുംബത്തിന് നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. ഡിസംബർ 29ന് ബെലഗാവി ജില്ലയിലെ ഗോകക്കിന് സമീപമുള്ള തുകനാട്ടി ഗ്രാമത്തിലാണ് സംഭവം.
അയൽവാസികളെ ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് മൂന്ന് സ്ത്രീകളടക്കം അഞ്ച് പേരടങ്ങുന്ന ദലിത് കുടുംബത്തിലേക്ക് ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. അക്രമികൾ കുടുംബാംഗങ്ങൾക്ക് നേരെ ചൂട് സാമ്പർ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ അഞ്ച് പേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തുവെന്ന് പൊലീസ് അറിയിച്ചു.
Also Read: വിലക്ക് ലംഘിച്ച് ജെല്ലിക്കെട്ട്; കാളയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്