ETV Bharat / bharat

5 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: 40കാരി അറസ്റ്റില്‍ - delhi financial case

Financial fraud case: അറസ്റ്റിലായത് യുപി ബുലന്ദ്ഷഹര്‍ സ്വദേശി രശ്‌മി രതി. ഡല്‍ഹി രോഹിണി സ്വദേശിയുടെ പരാതിയിലാണ് നടപടി.

Financial fraud case  delhi conwomen arrested  delhi financial case  up women arrested
delhi conwomen arrested
author img

By ETV Bharat Kerala Team

Published : Jan 5, 2024, 5:52 PM IST

ന്യൂഡൽഹി : വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതിയെ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. അഞ്ച് കോടിയിലധികം രൂപ തട്ടിപ്പു നടത്തിയ രശ്‌മി രതിയേയാണ് (40) പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്‌റ്റ്‌ ചെയ്‌തത്‌ (defrauding people of more than five crores). പ്രതി ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിനിയാണ്.

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഡൽഹി രോഹിണി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2022ൽ എഫ്‌ഐആർ രജിസ്‌റ്റർ ചെ്യ്‌തതായി ഇഒഡബ്ല്യു ഡിസിപി സുരേന്ദ്ര ചൗധരി പറഞ്ഞു. 2021 ജനുവരി ഒന്നിന് ഹരിയാനയിലെ സോനിപട്ടിലെ കുണ്ഡ്‌ലിയിലെ മാക്‌സ് ഹൈറ്റ്‌സ് ഡ്രീം ഹോംസിൽ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. ആർടിജിഎസ് വഴിയായിരുന്നു പണം കൈമാറിയിരുന്നത്. ഫ്ലാറ്റ് കൈവശം നൽകുകയും പരാതിക്കാരന്‍റെ പേരിൽ രജിസ്ട്രേഷൻ നടത്തുകയും ചെയ്‌തു.

അതേ സൊസൈറ്റിയിൽ തന്നെ 1.70 കോടി രൂപയ്ക്ക് മറ്റൊരു ഫ്ലാറ്റ് വാങ്ങുന്നതിനായി അരുൺ രതിയുടെയും പ്രതീക് രതിയുടെയും നിർദേശപ്രകാരം രശ്‌മിക്ക് തുക നൽകിയിരുന്നു. 12 ലക്ഷം രൂപ പണമായും അഞ്ച് ലക്ഷം രൂപ ആർടിജിഎസ് വഴിയുമാണ് നൽകിയത്. പണമടച്ചതിന് ശേഷം ഫ്ലാറ്റിന്‍റെ താക്കോൽ കൈമാറിയെന്നും പരാതിക്കാരൻ പറഞ്ഞു. എന്നാൽ പണമടച്ചതിന്‍റെ രസീത് നൽകാനും ഔദ്യോഗിക രജിസ്ട്രേഷൻ വഴി തന്‍റെ പേരിലേക്ക് ഉടമസ്ഥാവകാശം കൈമാറാനും കമ്പനിയുടെ ഡയറക്‌ടർമാർ വിസമ്മതിച്ചു.

എന്നാൽ ഫ്ലാറ്റുകൾ അനുവദിച്ചവർ കുണ്ഡ്‌ലിയിൽ സ്ഥിതി ചെയ്യുന്ന 'മാക്‌സ് ഹൈറ്റ്‌സ് ഡ്രീം ഹോംസ്' എന്ന പദ്ധതിയിൽ ഫ്ലാറ്റുകൾ ബുക്ക് ചെയ്‌തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. എം എസ് മാക്‌സ് ഹൈറ്റ് പ്രൊമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ പദ്ധതി വികസിപ്പിച്ചത്.

ഫ്ലാറ്റുകൾക്കെതിരെ അലോട്ട്‌മെന്‍റ് കത്തുകൾ നൽകിയെങ്കിലും ഫ്ലാറ്റുകൾ വിൽക്കാൻ അവർ ഒരിക്കലും രശ്‌മി രതിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഫ്ലാറ്റുകളുടെ ഒറിജിനൽ രേഖകൾ അവരുടെ പക്കലുണ്ട്, വ്യാജരേഖകൾ ചമച്ച് രതി അവരുടെ ഫ്ലാറ്റുകൾ വിറ്റ് പണം സ്വരൂപിക്കുകയായിരുന്നു. ആരോപണവിധേയയായ യുവതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി അഞ്ച് കോടി രൂപയുണ്ടെന്നും പ്രതി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്‌തതായി അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ ഹരി സിങ് പറഞ്ഞു.

Also Read: നികുതി വെട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുകേഷ് ചന്ദ്രശേഖറിന്‍റെ ആഡംബര കാറുകൾ ലേലം ചെയ്യാനൊരുങ്ങി ഇൻകം ടാക്‌സ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.