ധർമശാല: കൊവിഡ്-19 വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ശനിയാഴ്‌ച ഹിമാചൽ പ്രദേശിലെ വസതിക്ക് സമീപമുള്ള സർക്കാർ ആശുപത്രിയിൽ നിന്നാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ച ശേഷം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. അർഹരായ എല്ലാവരോടും പ്രത്യേകിച്ച് രോഗികളോടും വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
-
His Holiness the Dalai Lama receiving the first dose of COVID-19 vaccine at Zonal Hospital, Dharamsala, HP, India on March 6, 2021. https://t.co/CR2Pem2osO
— Dalai Lama (@DalaiLama) March 6, 2021 " class="align-text-top noRightClick twitterSection" data="
">His Holiness the Dalai Lama receiving the first dose of COVID-19 vaccine at Zonal Hospital, Dharamsala, HP, India on March 6, 2021. https://t.co/CR2Pem2osO
— Dalai Lama (@DalaiLama) March 6, 2021His Holiness the Dalai Lama receiving the first dose of COVID-19 vaccine at Zonal Hospital, Dharamsala, HP, India on March 6, 2021. https://t.co/CR2Pem2osO
— Dalai Lama (@DalaiLama) March 6, 2021
1935 ജൂലൈ 6ന് ടിബറ്റിലെ ആംഡോ മേഖലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് പതിനാലാമത് ദലൈലാമ ജനിച്ചത്. 85കാരനായ അദ്ദേഹം സമാധാനത്തിനുള്ള നൊബൈൽ സമ്മാന ജേതാവ് കൂടിയാണ്. ഹിമാചൽ പ്രദേശിലെ ഉത്തരേന്ത്യൻ മലയോര പട്ടണമായ ധർമശാലയിലാണ് അദ്ദേഹത്തിന്‍റെ പ്രവാസ ടിബറ്റൻ ഭരണം.