ന്യൂഡല്‍ഹി: അനുഗ്രഹം തേടിയെത്തിയ ബാലന്‍റെ ചുണ്ടില്‍ ചുംബിക്കുകയും നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌ത സംഭവത്തില്‍ ക്ഷമാപണവുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഈ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതോടെ വിമര്‍ശനം ശക്തമായിരുന്നു. ഇതോടെയാണ് ദലൈലാമ ക്ഷമ ചോദിച്ച് രംഗത്തെത്തിയത്.
ALSO READ| 'എന്‍റെ നാവില്‍ നക്കൂ...'; ചുണ്ടില്‍ ചുംബിച്ച ശേഷം കുട്ടിയോട് ദലൈലാമ, വിമര്‍ശനം ശക്തം
'ദലൈലാമയോട് ഒരു കുട്ടി തന്നെ ആശ്ലേഷിക്കാൻ ആവശ്യപ്പെട്ടുന്ന വീഡിയോ ക്ലിപ് പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്തും കാമറകൾക്ക് മുന്‍പില്‍ പോലും കണ്ടുമുട്ടുന്ന ആളുകളോട് നിഷ്‌കളങ്കമായും തമാശയായും അദ്ദേഹം കളിക്കാറുണ്ട്. ഈ സംഭവത്തില്‍, തന്‍റെ വാക്കുകൾ കൊണ്ട് വേദനയുണ്ടായെങ്കില്‍ ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള സുഹൃത്തുക്കളോടും അദ്ദേഹം ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. സംഭവത്തിൽ അദ്ദേഹം ഖേദം അറിയിക്കുന്നു'. - ഔദ്യോഗിക പ്രസ്‌താവനയിൽ ഇങ്ങനെ കുറിച്ചു.
'കവിളില്‍ ചുംബിക്കുന്നത് തെറ്റല്ല, പക്ഷേ..!': ദലൈലാമ പ്രസംഗിക്കുന്ന വേദിയില്‍ അനുഗ്രഹം തേടിയെത്തിയ കുട്ടിയോട് കുശലം പറയുകയും ശേഷം അദ്ദേഹം ചുണ്ടില്‍ ചുംബിക്കുകയുമാണ് ചെയ്‌തത്. തുടര്‍ന്ന്, 'എന്‍റെ നാവില്‍ നക്കൂ' എന്ന് ദലൈലാമ ബാലനോട് ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടി ഇതിന് തയ്യാറാകാതെ മടിച്ചുനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ബാലനെ ലൈംഗിക അടിമയാക്കാനാണോ ടിബറ്റന്‍ ആത്മീയാചാര്യന്‍ ശ്രമിക്കുന്നത്. കുട്ടിയുടെ കവിളില്‍ ചുംബിക്കുന്നത് തെറ്റല്ല, പക്ഷേ ചുണ്ടില്‍ ഉമ്മവച്ചത് ശരിയായില്ല എന്നിങ്ങനെയാണ് അദ്ദേഹത്തിനെതിരായി സോഷ്യല്‍ മീഡിയയില്‍ വന്ന വിമര്‍ശനങ്ങള്‍.