മുംബൈ: ദാദ്ര നഗർ ഹവേലി എംപി മോഹൻ ദേൽക്കർ ആത്മഹത്യ ചെയ്ത നിലയിൽ. 58 വയസായിരുന്നു. മുംബൈ മറൈൻ ഡ്രൈവിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുജറാത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണത്തിൽ അന്വേഷണം ആരംഭിച്ചു.
ദാദ്ര നഗർ ഹവേലി ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് ദേൽക്കർ. കോൺഗ്രസ് പ്രസിഡന്‍റായിരുന്ന ദേൽക്കർ പാർട്ടിയിൽ നിന്ന് രാജിവെച്ച് 2019ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.