ETV Bharat / bharat

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സദാനന്ദ ​ഗൗഡ

D V Sadananda Gowda ബിഎസ് യദ്യൂരപ്പ കഴിഞ്ഞാൽ പാർട്ടിയിൽ നിന്ന് എല്ലാ ​ഗുണങ്ങളും കിട്ടിയ ആളാണ് താൻ. മുപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ പാർട്ടി തനിക്ക് വേണ്ടതെല്ലാം തന്നുവെന്നും ഡിവി സദാനന്ദ ഗൗഡ.

sadanada gowda  election politics  bs yediyurappa  30 years  mp  mla  pary president  സദാനന്ദ ​ഗൗഡ  വിരമിക്കൽ  കേന്ദ്രമന്ത്രി
ഡി വി സദാനന്ദ ​ഗൗഡ
author img

By ETV Bharat Kerala Team

Published : Nov 9, 2023, 1:04 PM IST

ഹസൻ: ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ഡിവി സദാനന്ദ ​ഗൗഡ. നിലവിൽ ബം​ഗളുരു നോർത്തിൽ നിന്നുള്ള ലോക്സഭാം​ഗമാണ് ​ഗൗഡ. കഴിഞ്ഞ ദിവസം ഹസനിലാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ​ഗൗഡ തന്‍റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇനി തുടരേണ്ടതില്ലെന്നാണ് തീരുമാനം. ബി എസ് യദ്യൂരപ്പ കഴിഞ്ഞാൽ പാർട്ടിയിൽ നിന്ന് എല്ലാ ​ഗുണങ്ങളും കിട്ടിയ ആളാണ് താൻ. മുപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ പാർട്ടി തനിക്ക് വേണ്ടതെല്ലാം തന്നുവെന്നും അദ്ദേഹം പറഞ്ഞു. വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ പത്ത് വർഷം നിയമസഭാം​ഗം ആയിരുന്നു. ഇരുപത് വർഷം പാർലമെന്റം​ഗമായി. ഒരു വർഷം മുഖ്യമന്ത്രിയായും പ്രവർത്തിച്ചു. ഒന്നരവർഷം നിയമസഭയിൽ പ്രതിപക്ഷ നേതാവായി. അഞ്ച് വർഷം പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നാലര വർഷക്കാലം പാർട്ടി അധ്യക്ഷനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ കേന്ദ്രമന്ത്രിയായി. പാർട്ടി തനിക്കെല്ലാം തന്നു. ഇനി ഒന്നും വേണ്ട. ഇനി തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക് ഇല്ല ​ഗൗഡ വ്യക്തമാക്കി.

അതേസമയം താൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുമോ എന്ന ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു ​ഗൗഡ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കൾ തിരക്കിലായതിനാലാണ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതിലുള്ള കാലതാമസമെന്നും അദ്ദേഹം പറഞ്ഞു.

ജനതാദൾ എസ് എൻഡിഎയിലേക്ക് വരുന്നതിൽ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്നും സദാനനന്ദ ​ഗൗഡ വ്യക്തമാക്കി. രാജ്യത്തിന്റെ മൊത്തം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരിക്കും അത്തരമൊരു തീരുമാനം. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന് ഏക നേതാവ് ഇല്ലെന്നും ​ഗൗഡ പറഞ്ഞു. എന്നാൽ തങ്ങൾക്ക് ലോകം ഇഷ്ടപ്പെടുന്ന ഒരു നേതാവുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Read more; Mathew T Thomas On Deve Gowda's Statement: 'ദേവഗൗഡയുടെ പ്രസ്‌താവന അസംഭവ്യം, കേരളത്തിലെ പാർട്ടി എൽഡിഎഫിനോടൊപ്പം' : മാത്യു ടി തോമസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.