ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മാന്‍ഡോസ്' ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. വടക്കന്‍ തമിഴ്‌നാടിനും ആന്ധ്രപ്രദേശിനും മധ്യത്തിലുള്ള തീരത്തിലൂടെയാണ് 'മാന്‍ഡോസ്' ഇന്ന് കരതൊടുക. ഇതിന്‍റെ ഫലമായി ചെന്നൈയില്‍ കനത്ത മഴ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാരയ്‌ക്കലില്‍ നിന്ന് തെക്ക് കിഴക്കായി 270 കിലോമീറ്ററാണ് നിലവില്‍ കാറ്റ് വീശുന്നത്. ഇത് മാമല്ലപുരത്തിന് സമീപമുള്ള തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത ഏതാനും മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍.
ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. തമിഴ്‌നാടിന്‍റെ സമീപപ്രദേശമായ പുതുച്ചേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി എ നമശിവായം അറിയിച്ചു.
റവന്യൂ, ദുരന്തനിവാരണ വകുപ്പ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സജ്ജരാക്കുകയും ഏത് അടിയന്തര സാഹചര്യവും നേരിടാൻ രക്ഷാപ്രവർത്തകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തു. ചുഴലിക്കാറ്റിന് മുന്നറിയിപ്പ് നല്‍കുന്ന അഞ്ചാം നമ്പര്‍ പതാക പുതുച്ചേരി തുറമുഖത്ത് ഉയര്‍ത്തി. മത്സ്യബന്ധനത്തിന് കടലില്‍ പോകുവാന്‍ പാടുള്ളതല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ദുരന്ത നിവാരണം, റവന്യൂ തുടങ്ങിയ വകുപ്പുകളുമായി മുഖ്യമന്ത്രി എന്‍ രങ്കസ്വാമി ചര്‍ച്ച നടത്തിയെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.