ETV Bharat / bharat

യാസ് ചുഴലിക്കാറ്റ്; നാളെ രാവിലെയോടെ ജാര്‍ഖണ്ഡില്‍ എത്തുമെന്ന് മുന്നറിയിപ്പ് - യാസ് ചുഴലിക്കാറ്റ്

ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്.

Cyclone Yaas crossing Odisha border will reach Jharkhand tomorrow morning: IMD Cyclone Yaas crossing Odisha border, will reach Jharkhand tomorrow morning: IMD Cyclone Yaas യാസ് ചുഴലിക്കാറ്റ്; നാളെ രാവിലെയോടെ ജാര്‍ഖണ്ഡില്‍ എത്തുമെന്ന് മുന്നറിയിപ്പ് യാസ് ചുഴലിക്കാറ്റ് നാളെ രാവിലെയോടെ ജാര്‍ഖണ്ഡില്‍ എത്തുമെന്ന് മുന്നറിയിപ്പ്
യാസ് ചുഴലിക്കാറ്റ്; നാളെ രാവിലെയോടെ ജാര്‍ഖണ്ഡില്‍ എത്തുമെന്ന് മുന്നറിയിപ്പ്
author img

By

Published : May 26, 2021, 2:30 PM IST

ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ചുഴലിക്കാറ്റ് നാളെ രാവിലെയോടെ ജാർഖണ്ഡിലെത്തുമെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്ത, ഭുവനേശ്വർ വിമാനത്താവളങ്ങൾ അടച്ചു. 13 ലക്ഷം പേരെ ഒഴിപ്പിച്ചു. ഒഡിഷയിലെ ബാലസോറിനും ധമ്റയ്ക്കും ഇടയിൽ ചുഴലിക്കാറ്റിനെ തുടർന്ന് തീരപ്രദേശങ്ങളിൽ വെള്ളം കയറി. പശ്ചിമബംഗാളിലെ അഞ്ചു ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.

മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലാണ് യാസ് ചുഴലിക്കാറ്റ് ഒഡിഷ തീരത്ത് എത്തിയത്. ബാലസോറിനും ധമ്രയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലു മീറ്റർ വരെ ഉയർന്നു. ധമ്രയിലും ഭദ്രകിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. തീരത്ത് നിന്ന് രണ്ടു ലക്ഷത്തിലധികം പേരെ ഒഡിഷ ഒഴിപ്പിച്ചിരുന്നു. മയൂബ്ഗഞ്ച് ജില്ലയിലേക്കാണ് കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റിന്‍റെ തീവ്രത രണ്ടു മണിക്കൂറിൽ കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷ.

Read More……താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം, യാസ് ചുഴലിക്കാറ്റ് തീരം തൊട്ടു

പശ്ചിമ ബംഗാളിലെ മെദിനിപ്പുരിലെ ദിഗയിൽ കടൽക്ഷോഭത്തെ തുടർന്ന് തീരുത്തുള്ളവരെ ഒഴിപ്പിച്ചു. പതിനൊന്ന് ലക്ഷം പേരെയാണ് പശ്ചിമ ബംഗാളില്‍ മാത്രം ഒഴിപ്പിച്ചത്. കൊൽക്കത്തയ്ക്കടുത്ത നോർത്ത് 24 പർഗാനസിൽ രണ്ടു പേർ ഇടിമിന്നലേറ്റ് മരിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ വീണു. മെദിനിപ്പൂർ, സൗത്ത് 24 പർഗാനസ് ഹൂഗ്ളി എന്നീ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ദുരന്തനിവരണ സേനയുടെ അറുപത് കമ്പനികൾ ഈ മേഖലയിലുണ്ട്. നാവിക സേനയുടെ രണ്ട് കപ്പലുകൾ എന്തും നേരിടാൻ തീരത്തുന്നുണ്ട്. ചുഴലിക്കാറ്റ് ഇനി ജാർഖണ്ഡിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ജാർഖണ്ഡിലും ബംഗാളിലും കനത്ത മഴ തുടരും. മൂന്നു ദിവസമായി തുടരുന്ന മുൻകരുതൽ നടപടികൾ എന്തായാലും ആളപായം കുറയ്ക്കാൻ സഹായിച്ചു എന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.