ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റിന്‍റെ സ്ഥിതിഗഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി അമിത്ഷാ യോഗം വിളിച്ചു. വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ഒഡിഷ, ആന്ധാപ്രദേശ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിമാരുമായും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ലെഫ്നനന്‍റ് ഗവര്‍ണറുമായും അദ്ദേഹം ചര്‍ച്ച നടത്തും. ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍, ടെലികോം, പവര്‍, സിവില്‍ ഏവിയേഷന്‍ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
Read More………യാസ് ചുഴലിക്കാറ്റ്; ന്യൂനമർദ്ദം അതിതീവ്രമായി, കനത്ത ജാഗ്രത
ചുഴലിക്കാറ്റ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ചുഴലിക്കാറ്റ് വീശാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മുന്‍കൂട്ടി ഒഴിപ്പിക്കുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ മോദി പറഞ്ഞു. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വൈദ്യുതിയും ടെലഫോണ്‍ സംവിധാനവും തകരാറിലായാല്‍ താമസം കൂടാതെ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.