ന്യൂഡൽഹി: ടൗട്ടെ ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന തീരദേശ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ചർച്ച നടത്തി. രാജ്യത്തെ ജനങ്ങഷക്ക് സാധ്യമായ എല്ലാ സഹായങ്ങളും ബിജെപി നേതാക്കൾ നൽകുമെന്ന് ജെപി നദ്ദ വെർച്വൽ മീറ്റിങ്ങിൽ പറഞ്ഞു.
Also read: ടൗട്ടെ ചുഴലിക്കാറ്റ് മെയ് 18ന് രാവിലെ ഗുജറാത്ത് തീരം തൊടും
പാർട്ടി എംപിമാർ, എംഎൽഎമാർ, ഗോവ, മഹാരാഷ്ട്ര, കേരളം, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഭാരവാഹികൾ നദ്ദയുമായുള്ള വെർച്വൽ മീറ്റിംഗിന്റെ ഭാഗമായിരുന്നു. ഗോവ, മഹാരാഷ്ട്ര, കേരളം, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തീരപ്രദേശങ്ങളിലേക്കാണ് ടൗട്ടെ ചുഴലിക്കാറ്റ് നീങ്ങുന്നതെന്ന് ബിജെപി പ്രസിഡന്റ് പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. ദുരിതബാധിത പ്രദേശങ്ങളിലെ മുൻകരുതൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യാനാണ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയത്.