ETV Bharat / bharat

ഹൈക്കോടതി ചീഫ് ജസ്റ്റിസെന്ന വ്യാജേന സൈബര്‍ തട്ടിപ്പ്: കവര്‍ന്നത് രണ്ട് ലക്ഷം - വാട്‌സ്‌ ആപ്പ് ഡിപി മാറ്റി സൈബര്‍ തട്ടിപ്പ്

ആമസോണ്‍ സമ്മാനമെന്ന് പറഞ്ഞ് ഫോണില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു

ഹൈക്കോടതി ചീഫ് ജസ്റ്റിസെന്ന വ്യജേന സൈബര്‍ തട്ടിപ്പ്  സൈബര്‍ തട്ടിപ്പ്  വാട്‌സ്‌ ആപ്പ്  വാട്‌സ്‌ ആപ്പ് ഡിപി മാറ്റി സൈബര്‍ തട്ടിപ്പ്  cyber cheating in Telangana
ഹൈക്കോടതി ചീഫ് ജസ്റ്റിസെന്ന വ്യജേന സൈബര്‍ തട്ടിപ്പ്
author img

By

Published : Jul 19, 2022, 9:02 PM IST

ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മയുടെ ഫോട്ടോ വാട്‌സ്‌ ആപ്പ് ഡിപിയായി ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്. രണ്ടു ലക്ഷം രൂപ കവര്‍ന്നു. ഹൈക്കോടതിയിലെ സബ് രജിസ്ട്രാര്‍ ശ്രീമാന്‍നാരായണനാണ് തട്ടിപ്പിനിരയായത്. സതീഷ് ചന്ദ്രശര്‍മയുടെ ഫോട്ടോ ഡിപിയാക്കിയ വാട്‌സ്‌ ആപ്പില്‍ നിന്നും എനിക്ക് അത്യാവശ്യമായി പണം വേണമെന്നും ഞാനൊരു മീറ്റിംഗിലാണെന്നും ശ്രീമാന്‍നാരായണന് സന്ദേശം ലഭിച്ചു.

എന്‍റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അതുക്കൊണ്ട് ഞാന്‍ അയക്കുന്ന ആമസോണ്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് 2 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് അയച്ചാല്‍ മതിയെന്നുമായിരുന്നു മെസ്സേജ്. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ശ്രീമാന്‍നാരായണന്‍ തന്‍റെ അക്കൗണ്ടില്‍ നിന്ന് 2 ലക്ഷം രൂപയും അയച്ചു കെടുത്തു.

എന്നാല്‍ അതിന് ശേഷം ആ നമ്പറില്‍ നിന്ന് പ്രത്യേക പ്രതികരണങ്ങളൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ശ്രീമന്‍നാരായണന്‍ സൈബർ ക്രൈം പൊലീസിനെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് തട്ടിപ്പിനിരയായെന്നത് മനസിലായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

also read: കരുതിയിരിക്കുക സ്ക്രാച്ച് കാര്‍ഡ് തട്ടിപ്പിനെ..! ഇടുക്കിയില്‍ സംഘം വ്യാപകം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.