ETV Bharat / bharat

കുട്ടികളെയടക്കം ജ്യേഷ്‌ഠന്‍റെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി ; കുറ്റസമ്മത വീഡിയോയും പുറത്തുവിട്ടു - odisha todays news

ഒഡിഷയിലെ കട്ടക്ക് മഹാംഗ പൊലീസ് സ്റ്റേഷന്‍ പരിധിയിയില്‍ തിങ്കളാഴ്‌ച രാത്രിയാണ് സംഭവം

Cuttack Man Killed five  ഒഡിഷയില്‍ കുട്ടികളെയടക്കം ജ്യേഷ്‌ഠന്‍റെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി  കട്ടക്കില്‍ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവ് പൊലീസിന് കീഴടങ്ങി  young man killed five members of his family in Cuttack  ഒഡിഷ ഇന്നത്തെ വാര്‍ത്ത  odisha todays news
കുട്ടികളെയടക്കം ജ്യേഷ്‌ഠന്‍റെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി ; പൊലീസിന് കീഴടങ്ങി യുവാവ്
author img

By

Published : Apr 12, 2022, 10:53 PM IST

കട്ടക്ക് : ഒഡിഷയില്‍ മൂന്ന് കുട്ടികളെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ പ്രതി പൊലീസിന് കീഴടങ്ങി. കട്ടക്ക് ജില്ലയിലെ മഹാംഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുസുപൂരിലാണ് സംഭവം. പ്രതിയായ സിബു സാഹുവാണ് ജാജ്‌പൂർ ജില്ലയിലെ ബാലിചന്ദ്രപൂർ പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് : തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. പ്രതിയായ സിബു സാഹുവും ജ്യേഷ്‌ഠന്‍ അലേഖ് സാഹുവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് കയ്യാങ്കളിയിലെത്തിയതാണ് കൃത്യത്തിലേക്ക് ഇയാളെ നയിച്ചത്. ജ്യേഷ്‌ഠനുപുറമെ ഭാര്യ രശ്‌മി, മകൾ പായൽ, ആണ്‍കുട്ടികളായ ഗുഡു, തുബുക്കു എന്നിവരെയാണ് കൊലപ്പെടുത്തിയത്.

കൊലപാതക ശേഷം പ്രതി കുറ്റസമ്മതം നടത്തുന്ന വീഡിയോ പുറത്തുവിടുകയുണ്ടായി. ശേഷം, ചൊവ്വാഴ്ച രാവിലെ ഒഡിഷയിലെ ജാജ്‌പൂര്‍ ജില്ലയിലെ ബാലിചന്ദ്രപൂർ പൊലീസിന് മുന്‍പാകെ പ്രതി കീഴടങ്ങി. ഇതോടെയാണ് കുറ്റകൃത്യം പുറത്തറിയുന്നത്.

മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് വെട്ടി കൊലപ്പെടുത്തിയത്. എന്ത് ശിക്ഷ കിട്ടിയാലും അത് സ്വീകരിക്കുമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.