ETV Bharat / bharat

ഗ്രാമീണരായ 6 കോടി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം ; ഇന്‍ഫോസിസുമായി കൈകോര്‍ത്ത് സിഎസ്‌സി - ഗ്രാമീണ മേഖല ഡിജിറ്റല്‍ പരിശീലനം

ഗ്രാമീണ മേഖലയിലെ 10 മുതൽ 22 വയസുവരെയുള്ള ആറ് കോടി വിദ്യാർഥികളുടെ തൊഴിലധിഷ്‌ഠിത കഴിവുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം

CSC Infosys tie up  Infosys Springboard  rural india students digital skills  ഇന്‍ഫോസിസ് സിഎസ്‌സി  ഗ്രാമീണ മേഖല ഡിജിറ്റല്‍ പരിശീലനം  ആറ് കോടി വിദ്യാര്‍ഥികള്‍ നൈപുണ്യ പരിശീലനം
ഗ്രാമീണ മേഖലയിലെ ആറ് കോടി വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പരിശീലനം; ഇന്‍ഫോസിസുമായി കൈക്കോര്‍ത്ത് സിഎസ്‌സി
author img

By

Published : Dec 19, 2021, 8:47 PM IST

ന്യൂഡല്‍ഹി : രാജ്യത്തെ ഗ്രാമീണ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഡിജിറ്റല്‍ വൈദഗ്ധ്യമുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യയും ഐടി ഭീമന്‍ ഇൻഫോസിസും കൈകോര്‍ക്കുന്നു.

ഗ്രാമീണ മേഖലയിലെ 10 മുതൽ 22 വയസുവരെയുള്ള ആറ് കോടി വിദ്യാർഥികളുടെ തൊഴിലധിഷ്‌ഠിത കഴിവുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഫോസിസിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഇൻഫോസിസ് സ്പ്രിംഗ്ബോർഡ് വഴിയാണ് വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നത്.

'വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയാണ് സിഎസ്‌സി പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ അഭിയാന് (പിഎംജിഡിഎസ്എച്ച്എ) കീഴിൽ ഗ്രാമീണ മേഖലയിലുള്ള ആറ് കോടി വിദ്യാര്‍ഥികളെ ഡിജിറ്റൽ വൈദഗ്ധ്യത്തിൽ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം,' സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ മാനേജിങ് ഡയറക്‌ടര്‍ ദിനേശ് കെ ത്യാഗി പ്രസ്‌താവനയിൽ പറഞ്ഞു. ഇൻഫോസിസ് സ്പ്രിങ്ബോര്‍ഡ് ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: ഏഴ് വർഷമായി രാജ്യത്ത് സദ്‌ഭരണം ഇല്ല; ബി.ജെ.പിയെ തകർക്കാൻ പ്രതിപക്ഷം ഒന്നിക്കുമെന്ന് ശശി തരൂർ

യഥാർഥ ഡിജിറ്റൽ ഇന്ത്യയുടെ ഭാവി ഇന്നത്തെ യുവതലമുറയുടെ ഡിജിറ്റൽ സാക്ഷരതയെ ആശ്രയിച്ചിരിക്കുന്നു. സിഎസ്‌സിയുമായി ചേര്‍ന്ന് പുതിയ നൈപുണ്യ സംരംഭം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഫോസിസിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റും വിദ്യാഭ്യാസം, പരിശീലനം, മൂല്യനിർണയം എന്നീ വിഭാഗങ്ങളുടെ തലവനുമായ തിരുമല അരോഹി പറഞ്ഞു.

വിദ്യാർഥികളുടെ ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കാനും അവരെ വൈദഗ്ധ്യമുള്ളവരാക്കാനും നൈപുണ്യ വികസനം സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇൻഫോസിസ് സ്‌പ്രിംഗ്‌ബോർഡ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.