ETV Bharat / bharat

ദീപാവലി അവധിയെച്ചൊല്ലി തർക്കം; സിആർപിഎഫ് ജവാൻ നാല് സഹപ്രവർത്തകരെ കൊലപ്പെടുത്തി - CRPF jawan shoots colleague sukma news

ഛത്തീസ്‌ഗഢിൽ സുക്‌മ ജില്ലയിലെ ലിംഗപള്ളിയിൽ സിആർപിഎഫിന്‍റെ 50-ാം ബറ്റാലിയനിലാണ് സംഭവം.

സിആർപിഎഫ് ജവാൻ നാല് പേരെ കൊലപ്പെടുത്തി  നാല് സഹപ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തി  എകെ 47 തോക്കുപയോഗിച്ച് കൊലപ്പെടുത്തി  സിആർപിഎഫ്  ചത്തീസ്‌ഗഢ് സുക്‌മ  ചത്തീസ്‌ഗഢ് സുഗ്‌മ സിആർപിഎഫ് ക്യാമ്പ്  ചത്തീസ്‌ഗഢ് സുഗ്‌മ സിആർപിഎഫ് ക്യാമ്പിൽ അക്രമം  CRPF jawan shoots colleague  CRPF jawan shoots colleague news  CRPF jawan shoots colleague sukma news  CRPF jawan shoots colleague sukma latest news
സിആർപിഎഫ് ജവാൻ നാല് സഹപ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തി
author img

By

Published : Nov 8, 2021, 8:48 AM IST

Updated : Nov 8, 2021, 1:09 PM IST

റായ്‌പൂർ: ഛത്തീസ്‌ഗഢിൽ സിആർപിഎഫ് ജവാൻ നാല് സഹപ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തി. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സുക്‌മ ജില്ലയിലെ ലിംഗപള്ളിയിൽ സിആർപിഎഫിന്‍റെ 50-ാം ബറ്റാലിയനിലാണ് സംഭവം. ദീപാവലി അവധിയെചൊല്ലിയുള്ള തർക്കമാണ് വെടിവയ്‌പിൽ കലാശിച്ചത്. രാവിലെ 3.30ഓടെയാണ് അക്രമം നടന്നത്.

ബിഹാർ സ്വദേശികളായ രാജാമണി യാദവ്, ദാൻജി ബംഗാൾ സ്വദേശിയായ രാജുമണ്ഡൽ എന്നിവർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ജവാൻ ദർമേന്ദർ മരിച്ചത്. ചികിത്സയിലുള്ള മൂന്ന് പേരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

സിആർപിഎഫ് ജവാൻ നാല് സഹപ്രവർത്തകരെ കൊലപ്പെടുത്തി

ജവാൻ എകെ.47 ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ജവാനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ALSO READ: മാവേലിക്കരയില്‍ ഡിവൈഎഫ്ഐ - എസ്‌ഡിപിഐ സംഘര്‍ഷം

Last Updated : Nov 8, 2021, 1:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.